ചാംപ്യൻസ് ട്രോഫി സമ്മാന തുക കുത്തനെ ഉയർത്തി ICC; ഓരോ സ്ഥാനക്കാർക്കും ലഭിക്കുന്ന തുകയറിയാം!

ഐസിസിയുടെ പുരുഷ ചാംപ്യൻസ് ട്രോഫിയുടെ സമ്മാന തുക പ്രഖ്യാപിച്ചു

dot image

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഐസിസിയുടെ പുരുഷ ചാംപ്യൻസ് ട്രോഫിയുടെ സമ്മാന തുക പ്രഖ്യാപിച്ചു. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫിയോടപ്പം 2.24 മില്യൺ യുഎസ് ഡോളർ (19.45 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 1.12 മില്യൺ ഡോളർ (9.72 കോടി രൂപ)യും സെമി ഫൈനലിസ്റ്റുകൾക്ക് 560,000 ഡോളർ (4.86 കോടി രൂപ) ലഭിക്കും. മൊത്തം സമ്മാനത്തുക 6.9 മില്യൺ ഡോളറാണ് (59 കോടി രൂപ), ഇത് 2017 ലെ ടൂർണമെന്റിനെ അപേക്ഷിച്ച് 53% വർധനവാണ്.

ഓരോ ഗ്രൂപ്പ് മത്സര വിജയത്തിനും ടീമുകൾക്ക് 34,000 ഡോളറിൽ കൂടുതൽ (29 ലക്ഷം രൂപ) ലഭിക്കും. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് 350,000 ഡോളർ (3.04 കോടി രൂപ) വീതവും, ഏഴ്, എട്ട് സ്ഥാനങ്ങളിലിരിക്കുന്ന ടീമുകൾക്ക് 140,000 ഡോളർ (1.21 കോടി രൂപ) വീതവും ലഭിക്കും.

ടൂർണമെന്റിൽ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ വീതം കളിക്കും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവരും ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും ഉൾപ്പെടുന്നു.

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം നടക്കുന്നത്. തുടർന്ന് ഫെബ്രുവരി 23 ന് ചിരവൈരികളായ പാകിസ്താനെ നേരിടും. ശേഷം മാർച്ച് 2 ന് ന്യൂസിലൻഡുമായുള്ള അവസാന പ്രാഥമിക മത്സരവും നടക്കും. ഇന്ത്യയുടെ ഒഴികെയുള്ള ബാക്കി മത്സരങ്ങൾ ഫെബ്രുവരി 19 മുതൽ പാകിസ്ഥാനിൽ മൂന്ന് വേദികളിലായി നടക്കും.

Content Highlights:ICC reveals Champions Trophy prize money

dot image
To advertise here,contact us
dot image