ഗുജറാത്തിനെതിരെ രഞ്ജിട്രോഫി സെമിയിൽ സഞ്ജുവിന്റെ അഭാവം പണിയാകുമോ?; സീസൺ കണക്കുകൾ പറയുന്നതിങ്ങനെ

2018-2019നുശേഷം ആദ്യമായി രഞ്ജിട്രോഫി സെമി ഫൈനലിലെത്തുന്ന കേരളത്തിന് ഗുജറാത്താണ് എതിരാളികൾ

dot image

മാസങ്ങൾ നീണ്ടുനിന്ന ഗ്രൂപ്പ് പോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് രഞ്ജി ട്രോഫി ഈ സീസണിന്റെ സെമി ലൈനപ്പാവുന്നത്. 2018-2019നുശേഷം ആദ്യമായി രഞ്ജിട്രോഫി സെമി ഫൈനലിലെത്തുന്ന കേരളത്തിന് ഗുജറാത്താണ് എതിരാളികൾ. 17 ന് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമിപോരാട്ടം.

അതേ സമയം പരിക്കുമൂലം ക്വാർട്ടർ ഫൈനലിൽ നിന്നും വിട്ടുനിന്നിരുന്ന സഞ്ജു സാംസൺ സെമിഫൈനലിലും കളിക്കില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ട് കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സഞ്ജുവിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാൽ താരത്തിന്റെ അഭാവം കേരളത്തിന് വലിയ വെല്ലുവിളിയാകില്ല എന്നാണ് വിലയിരുത്തൽ.

അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റർമാരെല്ലാം അവസരത്തിനൊത്തുയരുന്നുണ്ട്. രോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദീൻ തുടങ്ങിയവരെല്ലാം ക്വാർട്ടർ ഫൈനലിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ എക്സ് ഫാക്ടറായി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സൂപ്പർമാൻ വേഷമണിയുന്ന സൽമാൻ നിസാറുമുണ്ട്. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 83 ശരാശരിയിൽ 498 റൺസ് നേടിയ താരത്തിന്റെ മികവിൽ തന്നെയായിരിക്കും സെമിയിലും കേരളത്തിന്റെ പ്രതീക്ഷകൾ.

ഈ സീസണിൽ സകളിച്ച ഒന്നോ രണ്ടോ രഞ്ജി മത്സരങ്ങളിലും കാര്യമായ സംഭാവന നൽകാൻ താരത്തിനായിരുന്നില്ല. താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കേരളത്തിന് വേണ്ടി പാഡണിഞ്ഞിരുന്നുവെങ്കിലും മികവ് പുലർത്താനായിരുന്നില്ല. ഏകദിന ഫോർമാറ്റിലുള്ള വിജയ് ഹസാരെ ട്രോഫിയിൽ നിന്നാകട്ടെ വിട്ടുനിൽക്കുകയും ചെയ്തു. അതേ സമയം-ഗുജറാത്തും കടന്ന് ശേഷമുള്ള ഫൈനൽ കടമ്പയും കടന്ന് കേരളത്തിന് കിരീടം നേടാനായാൽ 91 വർഷത്തെ രഞ്ജി ചരിത്രത്തിലെ കേരളത്തിന്റെ ആദ്യ കിരീടം കൂടിയാവും.

Content Highlights: Will Sanju's absence in Ranji Trophy semi-final against Gujarat be a problem?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us