
രാജ്യത്തെ ക്രിക്കറ്റ് അരാധകര്‍ക്ക് തിരിച്ചടിയായി ജിയോ റിലയൻസ്- സ്റ്റാർ ഇന്ത്യ മെർജിങ്. റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18 ഉം സ്റ്റാര്‍ ഇന്ത്യയും ലയിച്ച ജിയോ ഹോട്സ്റ്റാര്‍ യാഥാര്‍ത്ഥ്യമായതിന് പിന്നാലെ നിരക്ക് തീരുമാനവും നിലവിൽ വന്നു.
ഇതുവരെ ജിയോ സിനിമയില്‍ സൗജന്യമായി കാണാമായിരുന്ന ഐപിഎല്‍ ജിയോ ഹോട്സ്റ്റാറില്‍ ഇനി സൗജന്യമായിരിക്കില്ല. ആരാധകര്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ജിയോ സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക. ശേഷം മത്സരം കാണാൻ മൂന്ന് മാസത്തേക്ക് 149 രൂപയുടെ ഏറ്റവും കുറഞ്ഞ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും. പരസ്യങ്ങൾ കൂടി ഒഴിവാക്കാക്കിയുള്ള പാക്കേജിന് കുറഞ്ഞ പ്ലാനിന് 499 രൂപ നല്‍കണം.
2023ലാണ് ഇരുപത്തി മൂന്നായിരം കോടിയലധികം രൂപക്ക് ജിയോ സിനിമ ഐപിഎല്ലിന്‍റെ സ്ട്രീമിംഗ് അവകാശം അഞ്ച് വര്‍ഷത്തേക്ക് സ്വന്തമാക്കിയത്. ഇതിൽ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ജിയോ സിനിമയിലൂടെ ആരാധകര്‍ക്ക് ഐപിഎൽ സൗജന്യമായി കാണാന്‍ അവസരമൊരുക്കി. ഇതിലൂടെ ടെലിവിഷൻ സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിലേതിനെക്കാൾ കാഴ്ചക്കാരെ സ്വന്തമാക്കാനും ജിയോ സിനിമക്കായി. എന്നാലിതാ മെർജിങ് പൂർത്തിയതിന് പിന്നാലെ ഇപ്പോൾ വില ഈടാക്കുന്ന സംവിധാനത്തിലേക്ക് മാറി.
എന്നാല്‍ കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമങ്ങളെ ഏറ്റെടുക്കാനുള്ള 8.5 ബില്യണ്‍ ഡോളറിന്‍റെ കരാറിലൊപ്പിട്ടതോടെയാണ് ഹോട് സ്റ്റാറും ജിയോ സിനിമയും ലയിച്ച് ജിയോ സ്റ്റാറായത്.
Content Highlights: No free streaming of IPL 2025 in JioHotstar after JioCinema and Dinsey Hoststar