'ശ്രദ്ധ തിരിച്ച് വിക്കറ്റ് നേടാൻ മനഃപൂർവം ചെയ്തത്'; ബ്രീറ്റ്സ്കിയുമായുള്ള കൊമ്പുകോർക്കലിൽ പ്രതികരണവുമായി ഷഹീൻ

മത്സരത്തിന് ശേഷം ഷഹീൻ അഫ്രീദിക്ക് മാച്ച് ഫീയുടെ 25 ശതമാനം ഫൈൻ ചുമത്തിയിരുന്നു

dot image

ത്രിരാഷ്ട്ര പരമ്പര മത്സരത്തിനിടയിൽ ദക്ഷിണാഫ്രിക്കയുടെ യുവ താരമായ മാത്യു ബ്രീറ്റ്സ്കിയുമായി വാക്കുതർക്കത്തിലേർപ്പെട്ടതിൽ പ്രതികരണവുമായി പാക് പേസർ ഷഹീൻ അഫ്രീദി. തർക്കം മനഃപൂർവമായിരുന്നുവെന്നും താരത്തിന്റെ ശ്രദ്ധ തിരിച്ച് വിക്കറ്റ് നേടാനുള്ള ശ്രമമായിരുന്നു അതെന്നും അഫ്രീദി പറഞ്ഞു.' ബ്രീറ്റ്സ്കിയുടെ ശ്രദ്ധ തിരിക്കുക മാത്രമായിരുന്നു ലക്ഷ്യം, മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല, കളി ജയിക്കാൻ ഇത്തരം തന്ത്രങ്ങൾ തുടരും, അതേ സമയം കളിക്ക് പുറത്ത് നല്ല കൂട്ടുകാരനായിരിക്കും' അഫ്രീദി കൂട്ടിച്ചേർത്തു.

ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്ക-പാകിസ്താൻ മത്സരത്തിലെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിനിടെയാണ് സംഭവം. അഫ്രീദിയുടെ പന്ത് പ്രതിരോധിച്ച ശേഷം ബാറ്റ് വീശുന്നതായി ബ്രീറ്റ്‌സ്‌കെ ആംഗ്യം കാണിച്ചതിന് പിന്നാലെയാണ് തർക്കം പൊട്ടിപ്പുറപ്പെട്ടത്. ശേഷം തൊട്ടടുത്ത ഓവറിൽ സിംഗിൾ ഓടികൊണ്ടിരുന്ന ബ്രീറ്റ്‌സ്‌കെയെ ക്രീസിൽ പാക് പേസർ തടയാൻ നോക്കിയതും പ്രശ്ങ്ങൾ രൂക്ഷമാക്കി. തുടർന്ന് ഫീൽഡ് അമ്പയർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. ഏതായാലും മത്സരത്തിന് ശേഷം ഷഹീൻ അഫ്രീദിക്ക് മാച്ച് ഫീയുടെ 25 ശതമാനം ഫൈൻ ചുമത്തി.

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയെ റൗണ്ണൗട്ടാക്കിയ ശേഷം താരത്തിന്റെ മുന്നിൽ ചാടി വീണ് ആഘോഷിക്കുകയും താരത്തെ പോകാൻ സമ്മതിക്കാതെ നിർത്തുകയും ചെയ്ത സംഭവത്തിൽ പാക് താരങ്ങളായ സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവർക്കും ഐസിസി ഫൈൻ ചുമത്തിയിട്ടുണ്ട്.

അതേ സമയം ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് പാകിസ്താൻ ത്രിരാഷ്ട്ര കപ്പ് ഫൈനലിൽ കടന്നു. ദക്ഷിണാഫ്രിക്കയുടെ 352 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം പാകിസ്താൻ ഒരു ഓവർ ബാക്കി നിൽക്കെ മറികടന്നു. സൽമാൻ അലി ആഘ, മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ വിജയ ലക്ഷ്യം മറികടക്കാൻ പാകിസ്താനെ സഹായിച്ചത്.

Content Highlights: shaheen afridi breake silence in incident with breetzke

dot image
To advertise here,contact us
dot image