രഞ്ജിട്രോഫി സെമിയിൽ ജയ്‌സ്വാൾ കളിക്കും; തിരിച്ചുവരവ് ചാംപ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ജയ്‌സ്വാൾ ആദ്യം ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് താരത്തിന് പകരം വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തി

dot image

ചാംപ്യൻസ് ട്രോഫി ടീമിൽ നിന്നും പുറത്തായായതിന് പിന്നാലെ രഞ്ജിട്രോഫിയിലേക്ക് യശസ്വി ജയ്‌സ്വാൾ മടങ്ങിയെത്തുന്നു. വിദർഭയ്‌ക്കെതിരായ നിർണായക രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബൈയുടെ ബാറ്റിങ് യൂണിറ്റിനെ ശക്തിപ്പെടുത്താൻ യശസ്വി ജയ്‌സ്വാൾ എത്തും. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിൽ ഇടം നേടിയിരുന്ന താരത്തിന് പക്ഷെ ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം പിടിക്കാനായിരുന്നില്ല.

വെള്ളിയാഴ്ച ടീമിൽ ചേരുന്ന ജയ്‌സ്വാൾ, ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ നോൺ-ട്രാവലിംഗ് സബ്സ്റ്റിറ്റ്യൂട്ടുകളിൽ ഒരാളാണ്, ഓൾറൗണ്ടർ ശിവം ദുബെയും ഈ ലിസ്റ്റിലുണ്ട്. ആവശ്യമെങ്കിൽ മാത്രമേ ഇരുവരും ദുബായിലേക്ക് പറന്നാൽ മതിയാകൂ, ഇത് ജയ്‌സ്വാളിന് മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ കളിക്കാൻ അവസരമൊരുക്കി.

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ജയ്‌സ്വാൾ ആദ്യം ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് താരത്തിന് പകരം വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തി. ഇന്ത്യ അഞ്ചാമത്തെ സ്പിന്നറെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് ജയ്‌സ്വാളിന്റെ സ്ഥാനം തെറിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ അദ്ദേഹം കളിച്ചിരുന്നു. താരത്തിന്റെ ഏകദിന അരങ്ങേറ്റം കൂടിയായിരുന്ന മത്സരത്തിൽ പക്ഷെ താരത്തിന് തിളങ്ങാനായില്ല. 22 പന്തിൽ നിന്ന് 15 റൺസായിരുന്നു സമ്പാദ്യം.

അതേ സമയം ഈ സീസണിൽ ഒരൊറ്റ ആഭ്യന്തര മത്സരത്തിൽ അരങ്ങേറിയ താരം ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ 4,26 റൺസുകളാണ് നേടിയത്. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റുകളിൽ നിന്ന് ന്ന് 43.44 ശരാശരിയിൽ 391 റൺസ് 23 കാരൻ നേടിയിരുന്നു. അതിൽ ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പെടുന്നു.

Content Highlights:Yashasvi Jaiswal returns to Mumbai squad for Ranji semi-final

dot image
To advertise here,contact us
dot image