
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‍ലിയുടെയും രവീന്ദ്ര ജഡേജയുടെയും അവസാന ഐസിസി ടൂര്‍ണമെന്‍റാകും ചാംപ്യൻസ് ട്രോഫിയെന്ന് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര. 2027ലെ ഏകദിന ലോകകപ്പ് മൂന്ന് പേരെയും സംബന്ധിച്ചടത്തോളം ഏറെ അകലെയാണെന്നാണ് ആകാശ് ചോപ്രയുടെ വാക്കുകൾ.
അങ്ങേയറ്റം ഹൃദയവേദനയോടെയാണ് ഞാനിത് പറയുന്നത്. ചാംപ്യൻസ് ട്രോഫി കഴിഞ്ഞാല്‍ ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ മാത്രമാണുള്ളത്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിനാൽ മൂന്ന് പേർക്കും ഫൈനൽ കളിക്കാൻ കഴിയില്ല. അടുത്ത വർഷം ട്വന്റി 20 ലോകകപ്പുണ്ട്. മൂന്ന് പേരും ട്വന്റി 20യിൽ നിന്ന് വിരമിച്ചുകഴിഞ്ഞു. ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്താനെ നേരിടും. മാർച്ച് രണ്ടിന് ന്യൂസിലാൻഡ് ആണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റൊരു എതിരാളി.
Content Highlights: Champions Trophy will be Kohli, Rohit, and Jadeja's last ICC event: Aakash Chopra