WPL ൽ ഡൽഹി-മുംബൈ പോരാട്ടം; മലയാളി താരങ്ങളായ സജനയും മിന്നുമണിയും ഇന്നിറങ്ങും

ഇരുടീമുകളിലും ഓരോ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്

dot image

വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിന്റെ മൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകീട്ട് 7.30ന് വഡോദരയിലാണ് മത്സരം. പ്രഥമ സീസൺ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്ത്യൻസിന്റെയും ക്യാപ്റ്റൻ. രണ്ടാം കിരീടമാണ് ഹർമൻ പ്രീത് കൗറിന്‍റെ മുംബൈ ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യ രണ്ട് സീസണുകളിലും ഫൈനലിൽ തോറ്റ ഡൽഹിയുടെ ലക്ഷ്യം കന്നി കിരീടമാണ്.

ഓസീസ് താരം മെഗ് ലാനിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ. ഇരുടീമുകളിലും ഓരോ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിന്നുമണി ഇറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസിന് വേണ്ടി സജന സജീവൻ കളത്തിലിറങ്ങും. ഇന്നലെ മറ്റൊരു മലയാളി താരമായ ജോഷിത റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ഗുജറാത്ത് ജയന്റസിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ താരം നാലോവർ എറിയുകയും ചെയ്തു.

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് അഞ്ച് വിക്കറ്റിന് 201 റൺസെന്ന വമ്പൻ സ്കോർ ഉയർത്തി. എന്നാൽ 18.3. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി. ഇതാദ്യമായാണ് വനിത പ്രീമിയർ ലീ​ഗിൽ ഒരു ടീം 200ന് മുകളിൽ റൺസ് പിന്തുടർന്ന് വിജയിക്കുന്നത്.

Content Highlights:Delhi-Mumbai clash in WPL; Sajana and Minnumani will perform today

dot image
To advertise here,contact us
dot image