'ബുംമ്രയില്ലെങ്കിലും ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് തന്നെയാണ് സാധ്യത': മൈക്കൽ ക്ലാർക്ക്

'ശുഭ്മൻ ​ഗിൽ മികച്ച ഫോമിലാണ്. രോഹിത് ശർമ ദിവസങ്ങൾക്ക് മുമ്പാണ് ഒരു സെഞ്ച്വറി നേടിയത്'

dot image

ഫെബ്രുവരി 19ന് ആരംഭിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് കിരീടസാധ്യതയുണ്ടെന്ന് തുറന്നുപറഞ്ഞ് ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക്. ബുംമ്രയ്ക്ക് ചാംപ്യൻസ് ട്രോഫി കളിക്കാൻ കഴിയില്ലെന്ന് ഏകദേശം വ്യക്തമായിരുന്നു. അതൊരു വലിയ നഷ്ടം തന്നെയാണ്. എങ്കിലും ഇന്ത്യൻ ടീമിനെ നോക്കൂ, നിരവധി മികച്ച താരങ്ങൾ ഇപ്പോൾ തന്നെ ഇന്ത്യൻ ടീമിലുണ്ട്. അതിനാൽ ബുംമ്രയില്ലെങ്കിലും ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണുള്ളത്. ബിയോണ്ട്23 പോഡ്കാസ്റ്റിനോട് മൈക്കൽ ക്ലാർക്ക് പ്രതികരിച്ചു.

ഇന്ത്യൻ മുൻ നിരയിലെ താരങ്ങളെ നോക്കുക. ശുഭ്മൻ ​ഗിൽ മികച്ച ഫോമിലാണ്. രോഹിത് ശർമ ദിവസങ്ങൾക്ക് മുമ്പാണ് ഒരു സെഞ്ച്വറി നേടിയത്. രോഹിത് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഹാർദിക് പാണ്ഡ്യ, വലിയ ടൂർണമെന്റുകളിൽ അയാൾ ഒരു എക്സ് ഫാക്ടറാണ്. സെമിയിൽ ഇന്ത്യൻ ടീം തീർച്ചയായും ഉണ്ടാകും. ക്ലാർക്ക് വ്യക്തമാക്കി.

ചാംപ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 20ന് ബം​ഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്താനെ നേരിടും. മാർച്ച് രണ്ടിന് ന്യൂസിലാൻഡ് ആണ് ​ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റൊരു എതിരാളി.

Content Highlights: India Favourites For Champions Trophy Even Without Bumrah: Michael Clarke

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us