
ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ പുകഴ്ത്തി ഇംഗ്ലണ്ടിന്റെ ഇതിഹാസ ക്യാപ്റ്റൻ കെവിന്‍ പീറ്റേഴ്‌സണ്‍. ഷോര്‍ട്ട് ബോള്‍ ദൗർബല്യം ഏറ്റവും കൂടുതലുണ്ടായിരുന്ന ഇന്ത്യൻ താരമായിരുന്നു ശ്രേയസ് അയ്യരെന്നും എന്നാൽ തന്ത്രപരമായി താരം അതിനെ മറികടന്നെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. സഞ്ജുസാംസണും ശ്രേയസ് അയ്യരെ കണ്ടുപഠിക്കണമെന്നും പീറ്റേഴ്‌സണ്‍ കൂട്ടിച്ചേർത്തു.
ഷോർട്ട് ബോളുകൾ ഒരേ ലൈനിൽ ബാക്ക് ഫൂട്ടില്‍ കളിക്കുന്നതാണ് സഞ്ജുവിന് വിനയാകുന്നത്, ഇങ്ങനെ കളിക്കുമ്പോൾ ഓഫ് സൈഡ് മാത്രം മനസില്‍ കണ്ട് ലെഗ് സ്റ്റംപ് ലൈനിലേക്ക് ഇറങ്ങി കളിക്കേണ്ടി വരുന്നു. പുള്‍ഷോട്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്. എന്നാൽ ക്രീസില്‍ നിന്ന് അല്‍പ്പം പിന്നോട്ട് നിന്ന് കളിച്ചാണ് ശ്രേയസ് ഇതിനെ മറികടക്കുന്നത്. അതിനാൽ അദ്ദേഹത്തിന് കൂടുതൽ സമയം ലഭിക്കുന്നു. പീറ്റേഴ്‌സണ്‍ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നായി താരം 181 റൺസ് നേടി. ചാമ്പ്യന്‍സ് ട്രോഫിയില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് ഇന്ത്യ അവസരം നല്‍കുക. അതേ സമയം ഇംഗ്ലണ്ടിനെതിരായ അഞ്ച്
മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിൽ തിളങ്ങാൻ സഞ്ജുവിനായില്ല. ആകെ മൊത്തം അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസാണ് നേടിയത്. എല്ലാ മത്സരങ്ങളിലും ഷോർട് ബോളിലാണ് താരത്തിന്റെ വിക്കറ്റ് വീണത്.
Content Highlights:Sanju samson should learn from shreyas iyer kevin pietersen says