
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന്റെ ഫിക്‌സചർ പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ മെയ് 25 വരെ 13 വേദികളിലായി 65 ദിവസങ്ങളിലായി 74 മത്സരങ്ങൾ നടക്കും. മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഐപിഎൽ 2025 ന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
ഇതുകൂടാതെ ക്വാളിഫയർ പോരാട്ടങ്ങളുടെ സെമി ഫൈനൽ പോരാട്ടങ്ങളുടെയും തിയ്യതിയും വേദിയും പ്രഖ്യാപിച്ചു. 23ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. വൈകുന്നേരം സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും നടക്കുമ്പോള്‍ രാത്രി നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. മെയ് 20നാണ് ഒന്നാം ക്വാളിഫയര്‍. എലിമിനേറ്റര്‍ മെയ് 21ന് നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയര്‍ 23നാണ് നടക്കുന്നത്. മെയ് 25നാണ് ഫൈനല്‍. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും ഹൈദരാബാദില്‍ നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലാണ് നടക്കുക.
'അപ്ഡേറ്റ് വന്നുകൊണ്ടിരിക്കുന്നു'.
Content Highlights: IPL 2025 Season Fixture Announced; The inaugural match is between Kolkata and Bengaluru