
ഇന്ത്യൻ പ്രീമിയർ ലീഗ് 2025ൽ പരിക്കേറ്റ് പുറത്തായ അല്ലാഹ് ഗസന്‍ഫാറിന് പകരക്കാരനെ എത്തിച്ച് മുംബൈ ഇന്ത്യൻസ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സ്പിന്നർ അല്ലാഹ് ഗസൻഫാറിനെ 4.8 കോടി രൂപയ്ക്കായിരുന്നു മുംബൈ ഇന്ത്യൻസ് താരലേലത്തിൽ സ്വന്തമാക്കിയത്. താരം പരിക്കേറ്റ് പുറത്തായതോടെ അഫ്ഗാനിസ്ഥാന്റെ തന്നെ സ്പിന്നറായ മുജീബ് റഹ്മാനെ മുംബൈ ഇന്ത്യൻസ് തട്ടകത്തിലെത്തിച്ചു.
ട്വന്റി 20 ക്രിക്കറ്റിൽ 256 മത്സരങ്ങളിൽ നിന്ന് 275 വിക്കറ്റുകൾ നേടിയ താരമാണ് മുജീബ്. അഫ്ഗാനായി 49 ട്വന്റി 20 മത്സരങ്ങൾ കളിച്ച താരം 63 വിക്കറ്റുകളെടുത്തു. 75 ഏകദിനങ്ങളിൽ നിന്ന് 101 വിക്കറ്റും മുജീബ് സ്വന്തമാക്കികഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മത്സരം മാത്രമാണ് മുജീബ് കളിച്ചിട്ടുള്ളത്. ഒരു വിക്കറ്റ് നേടാനും താരത്തിന് കഴിഞ്ഞു.
മുംബൈ ഇന്ത്യൻസ്: ജസ്പ്രീത് ബുംമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, തിലക് വർമ, ട്രെന്റ് ബോൾട്ട്, നമൻ ധീർ, റോബിൻ മിൻസ്, കരൺ ശർമ, റയാൻ റിക്ലത്തോൺ, ദീപക് ചാഹർ, മുജീബ് റഹ്മാൻ, വിൽ ജാക്സ്, അശ്വിനി കുമാർ, മിച്ചൽ സാന്റനർ, റീസ് ടോപ്ലി, കൃഷ്ണൻ ശ്രീജിത്ത്, രാജ് ബാവ, സത്യനാരായണ രാജു, ബെവോൺ ജേക്കബ്സ്, അർജുൻ തെണ്ടുൽക്കർ, ലിസാർഡ് വില്യംസ്, വിഗ്നേഷ് പുത്തൂർ.
Content Highlights: Mujeeb Ur Rahman replaces AM Ghazanfar in MI’s squad