ഹാർദിക്കിന്റെ ഷോട്ട് കാലിൽ കൊണ്ട് പന്തിന് പരിക്ക്; ചാംപ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ ആശങ്ക

നെറ്റ്സിൽ ഹാർദിക് പാണ്ഡ്യയോടൊപ്പം ബാറ്റിങ് പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം

dot image

ചാംപ്യൻസ് ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കി യുവ താരം റിഷഭ് പന്തിന് പരിക്ക്. ദുബായിൽ പരിശീലനത്തിനിടെയാണ് പരിക്ക്. നെറ്റ്സിൽ ഹാർദിക് പാണ്ഡ്യയോടൊപ്പം ബാറ്റിങ് പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. പാണ്ഡ്യ അടിച്ച ബോൾ പന്തിന്റെ കാലിൽ പതിക്കുകയായിരുന്നു. ടീം ഫിസിയോമാരെത്തി ചികിത്സ നൽകിയെങ്കിലും പരുക്ക് ഗൗരവമുള്ളതാണോയെന്ന് വ്യക്തമല്ല.

നേരത്തേ വാഹനാപകടത്തിൽ പന്തിന്റെ കാലുകൾക്ക് പരുക്കേറ്റിരുന്നു. ദുബായിലെ ഗ്രൗണ്ടിൽ പന്ത് കുറച്ചു നേരം നടക്കാൻ ബുദ്ധിമുട്ടിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാലിൽ ബാൻഡേജ് ധരിച്ച താരം ഉടൻ തന്നെ ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുകകയും ചെയ്തു.

അതേ സമയം കെ എൽ രാഹുലാണ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറെന്ന് പരിശീലകൻ ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു. പന്തിന്റെ പരുക്ക് ഗുരുതരമാണെങ്കിൽ ബിസിസിഐ വീണ്ടും ടീമിൽ മാറ്റങ്ങൾക്കു മുതിർന്നേക്കും. ഐസിസിയുടെ അനുമതിയോടെ ഇനിയും ടീമിൽ മാറ്റങ്ങൾ സാധ്യമാണ്. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlights: Massive relief for Pakistan! Key pacer declared fit ahead of CT

dot image
To advertise here,contact us
dot image