രണ്ട് വർഷമായി കണ്ടിട്ട്, ഒരു വർഷമായി സംസാരിച്ചിട്ട്, മകനുമായി ബന്ധപ്പെടുന്നത് ആത്മീയ മാർഗത്തിൽ; ശിഖർ ധവാൻ

മകനിൽ നിന്ന് വേർപിരിഞ്ഞിരിക്കുന്നതിന്റെ വേദന പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ

dot image

മകനിൽ നിന്ന് വേർപിരിഞ്ഞിരിക്കുന്നതിന്റെ വേദന പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ . 11 വയസ്സുള്ള സൊറാവറിനെ രണ്ട് വർഷമായി താൻ നേരിട്ട് കണ്ടിട്ടില്ലെന്നും കഴിഞ്ഞ ഒരു വർഷമായി അവനോട് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും താരം വെളിപ്പെടുത്തി. മകനുമായുള്ള ആശയവിനിമയം തടഞ്ഞിരിക്കുകയാണെന്നും ആത്മീയ ബന്ധങ്ങളിലൂടെയാണ് ആശ്വാസം കണ്ടെത്തുന്നതെന്നും ധവാൻ പറഞ്ഞു.

എ എൻ ഐ പോഡ്‌കാസ്റ്റിൽ സംസാരിക്കവേ, 39 കാരനായ ധവാൻ, ഹൃദയഭേദകമായ വേർപിരിയലിനെ എങ്ങനെ നേരിടുന്നുവെന്നും പങ്കുവെച്ചു. 'എന്റെ മകനെ കണ്ടിട്ട് രണ്ട് വർഷമായി, എല്ലായിടത്തുനിന്നും എന്നെ തടഞ്ഞതിനാൽ ഞാൻ അവസാനമായി അവനോട് സംസാരിച്ചിട്ട് ഒരു വർഷമായി. ഇത് ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഞാൻ അതിനൊപ്പം ജീവിക്കാൻ പഠിക്കുന്നു. ആത്മീയമായി അവനോട് സംസാരിക്കുന്നു, മെഡിറ്റേഷൻ പോലെയുള്ള വഴികൾ സ്വീകരിക്കുന്നു' അദ്ദേഹം പറഞ്ഞു.

2023 ഒക്ടോബറിൽ ധവാൻ ഐഷ മുഖർജിയുമായുള്ള വിവാഹം വിവാഹമോചനത്തിൽ അവസാനിപ്പിച്ചിരുന്നു. ഇതോടെ മകന്റെ സംരക്ഷണാവകാശം താരത്തിന് നഷ്ടപ്പെട്ടു. വീഡിയോ കോളുകൾ വഴി ബന്ധപ്പെടാനുള്ള അവകാശം കോടതി നൽകിയിരുന്നെങ്കിലും തനിക്ക് അതിനുമുള്ള അവകാശവും എതിർകക്ഷി നല്കുന്നില്ലെന്നാണ് ധവാൻ പറയുന്നത്. മകനെ കുറിച്ചുള്ള വൈകാരിക കുറിപ്പുകൾ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഒരാൾ കൂടിയാണ് ധവാൻ.

Content Highlights: Shikhar Dhawan reveals he is 'blocked' from contacting son Zoravar

dot image
To advertise here,contact us
dot image