ഒടുവില്‍ പാകിസ്താന്റെ പേര് ഉള്ള ജഴ്സിയണിഞ്ഞ് താരങ്ങൾ; ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ജഴ്‌സി ഇറങ്ങി

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോയില്‍ പാകിസ്താന്റെ പേര് പതിപ്പിച്ച ജഴ്സി ഇന്ത്യ ധരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു

dot image

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025നുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ ആണ് പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡുകളും ടീം ഓഫ് ദി ഇയര്‍ ക്യാപ്പുകളും സ്വീകരിച്ച ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകള്‍ ഐസിസിയാണ് (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) പുറത്തുവിട്ടിരിക്കുന്നത്.

പുതിയ ജഴ്‌സിയിലുള്ള താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐയും പുറത്തുവിട്ടിട്ടുണ്ട്. അതിനു ശേഷം മുതൽ ഇതില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ജഴ്സിയിലെ ആതിഥേയ രാഷ്ട്രമായ പാകിസ്താന്റെ പേരാണ്. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ജഴ്‌സിയില്‍ ടൂര്‍ണമെന്റിന്റെ ലോഗോയും ആതിഥേയരായ പാകിസ്താന്റെ പേരും ആലേഖനം ചെയ്തിട്ടുണ്ട്.

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോയില്‍ പാകിസ്താന്റെ മുദ്ര പതിപ്പിച്ച ജേഴ്സി ഇന്ത്യ ധരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നു. എന്നിരുന്നാലും ഐസിസിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടീം പാലിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ സ്ഥിരീകരിച്ചിരുന്നു. അടുത്ത കാലത്ത് ഇന്ത്യയുടെ ജഴ്സിയില്‍ അയൽരാജ്യമായ പാകിസ്താന്റെ പേര് അച്ചടിക്കുന്നത് ഇതാദ്യമാണ്. 2023ല്‍ പാകിസ്താനില്‍ നടന്ന ഏഷ്യാ കപ്പില്‍ ഒരു ടീമിന്റെയും ജേഴ്സിയില്‍ പാകിസ്താന്റെ പേര് ഉണ്ടായിരുന്നില്ല.

അതേസമയം ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാക്കിസ്ഥാനെതിരായ പോരാട്ടവും ദുബായിലാണ് നടക്കുക. ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാലും മത്സരം ദുബായിലാവും നടക്കുക.

Content Highlights: Champions Trophy 2025: First glimpse of India's jersey out, features 'Pakistan' imprint

dot image
To advertise here,contact us
dot image