തനിക്ക് PR ടീമില്ല, ഗ്രൗണ്ടിലെ പ്രകടനം മാത്രമാണ് PR , ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തണം: രഹാനെ

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് വെറ്ററൻ ബാറ്റർ അജിങ്ക്യാ രഹാനെ

dot image

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് വെറ്ററൻ ബാറ്റർ അജിങ്ക്യാ രഹാനെ. തനിക്ക് പിആർ ടീമില്ലെന്നും കളിയാണ് തന്റെ പിആർ എന്നും രഹാനെ പറഞ്ഞു. 'പലരും പറയാറുണ്ട് അവസരങ്ങൾ ലഭിക്കാൻ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കണമെന്ന്, വേണമെങ്കിൽ അതിന് പിആർ ടീമിനെ ആശ്രയിക്കുന്നതിൽ തെറ്റില്ലെന്നും ചിലർ പറയുന്നു, എന്നാൽ എനിക്ക് പിആർ ടീമില്ല, ഗ്രൗണ്ടിൽ നടത്തുന്ന പ്രകടനം മാത്രമാണ് വാർത്തകളിൽ നിറയാനുള്ള മാർഗം, രഹാനെ കൂട്ടിച്ചേർത്തു.

നിലവിൽ രഞ്ജി ട്രോഫിയില്‍ മുംബൈയെ നയിക്കുകയാണ് എന്‍റെ ഉത്തരവാദിത്തമെന്നും മുംബൈയെ വീണ്ടും കിരീടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും രഹാനെ പറഞ്ഞു. ശേഷം ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയണം, ഇതിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ശ്രമിക്കണം, വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി രഹാനെ പറഞ്ഞു.

നിലവിൽ രഞ്ജി ട്രോഫി സെമിയില്‍ വിദര്‍ഭക്കെതിരെ മുംബൈയെ നയിക്കുകയാണ് 36കാരനായ രഹാനെ. ശേഷം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ക്യാപ്റ്റനാകുമെന്നാണ് കരുതുന്നത്. 2020-2021 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രഹാനെയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്തി ടെസ്റ്റ് പരമ്പര നേടിയിരുന്നു. ടെസ്റ്റിൽ 85 മത്സരങ്ങളിൽ നിന്ന് 5077 റൺസ് ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. ഏകദിനത്തിൽ 90 മത്സരങ്ങളിൽ നിന്ന് 2962 റൺസും ടി 20 യിൽ 20 മത്സരങ്ങളിൽ നിന്ന് 375 റൺസും നേടി.

Content Highlights: I don’t have a PR team, my PR is my cricket’; rahane

dot image
To advertise here,contact us
dot image