
രഞ്ജി ട്രോഫി സെമി പോരാട്ടത്തിൽ ഗുജറാത്തിനെതിരെ ഭേദപ്പെട്ട തുടക്കവുമായി കേരളം. 33 ഓവർ പിന്നിടുമ്പോൾ 70 റൺസിന് രണ്ട് എന്ന നിലയിലാണ് കേരളം. 30 റൺസ് വീതം നേടിയ അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും കരുതലോടെ ബാറ്റ് വീശി ഭേദപ്പെട്ട തുടക്കം കേരളത്തിന് നൽകി. ഇരുവരും പുറത്തായത് പക്ഷെ കേരളത്തിന് തിരിച്ചടിയായി. നിലവിൽ സച്ചിൻ ബേബിയും വരുൺ നായനാരുമാണ് ക്രീസിൽ.
അതേ സമയം ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.
മറ്റൊരു സെമി പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിദർഭ ഭേദപ്പെട്ട തുടക്കമിട്ടു. 30 ഓവർ പിന്നിടുമ്പോൾ വിദര്‍ഭ രണ്ട് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. 60 റണ്‍സോടെ ധ്രുവ് ഷോറെ ക്രീസിലുണ്ട്.
Content Highlights: ranjitrophy semifinal; kerala vs gujarat