ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടം ഓവർ ഹൈപ്പഡ്; മത്സരം ഏകപക്ഷീയം; ഹർഭജൻ സിംഗ്

ഇന്ത്യയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള പാകിസ്താന്റെ പ്രധാന കളിക്കാരനായി ഫഖർ സമാനെ ഹർഭജൻ തിരഞ്ഞെടുത്തു

dot image

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് അമിത പ്രാധാന്യം കൊടുക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഫെബ്രുവരി 23 ന് ദുബായിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ വ്യക്തമായ ആധിപത്യം സ്ഥാപിക്കുമെന്ന് ഹർഭജൻ പ്രവചിച്ചു.

ഇന്ത്യ വളരെ ശക്തമായ ഒരു ടീമാണെന്നും സ്ഥിതിവിവരകണക്കുകൾ നോക്കിയാലും പാകിസ്താൻ ഏറെ പിന്നിലാണെന്നും ഹർഭജൻ പറഞ്ഞു. സ്വന്തം നാട്ടിൽ കളിക്കുമ്പോൾ പാകിസ്താൻ അടുത്തിടെ ന്യൂസിലാൻഡിനെതിരെ രണ്ടുതവണ തോറ്റു. പാകിസ്താൻ വളരെ അസ്ഥിരമായ ഒരു ടീമാണ്. എന്നിരുന്നാലും ഇന്ത്യയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള പാകിസ്താന്റെ പ്രധാന കളിക്കാരനായി ഫഖർ സമാനെ ഹർഭജൻ തിരിച്ചറിഞ്ഞു.

'ചില സ്ഥിതിവിവരക്കണക്കുകൾ ഞാൻ എടുത്തു. അവരുടെ പ്രധാന ബാറ്റ്സ്മാൻ ബാബറിന് ഇന്ത്യയ്‌ക്കെതിരെ ശരാശരി 31 ആണ്. ഒരു മികച്ച ബാറ്റ്സ്മാൻ 50 ന് അടുത്ത് ശരാശരി ഉണ്ടായിരിക്കണം. ഇന്ത്യയ്‌ക്കെതിരെ റിസ്‌വാന്റെ ശരാശരി 25 ആണ്. 46 എന്ന മികച്ച ശരാശരിയുള്ള ഒരേയൊരു ഓപ്പണർ ഫഖർ മാത്രമാണ്. അദ്ദേഹത്തിന് മാത്രമാണ് ഇന്ത്യയെ കളിയിൽ നിന്ന് അകറ്റാൻ കഴിയുക, എന്നാൽ അതും ഇന്ത്യയ്ക്ക് വലിയ ഒരു വെല്ലുവിളിയാകാൻ സാധ്യതയില്ലെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

Content Highlights: 'It will be a one-sided game': Harbhajan Singh call on india-pak championstrophy match

dot image
To advertise here,contact us
dot image