ഈ സ്റ്റൈൽ കൊള്ളാല്ലോ! മുണ്ടുടുത്ത് തനിനാടനായി വില്യംസൺ, വൈറലായി വീഡിയോ

വില്യംസണിന്റെ അപ്രതീക്ഷിത ഗെറ്റപ്പില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

dot image

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണിന്റെ പുതിയ ഗെറ്റപ്പ് വൈറലാവുകയാണ്. ടൂര്‍ണമെന്റിനായി ടീമിനൊപ്പം കറാച്ചിയിലെത്തിയ വില്യംസണ്‍ മുണ്ടുടുത്താണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ അപ്രതീക്ഷിത ഗെറ്റപ്പില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

കറാച്ചിയിലെ ഹോട്ടലില്‍ നിന്ന് വെളുത്ത ധോത്തിയും ചെരുപ്പും ധരിച്ച് പുറത്തേക്ക് വരുന്ന വില്യംസണിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചാരനിറമുള്ള ടീഷര്‍ട്ടും കറുത്ത തൊപ്പിയും ആണ് താരം മുണ്ടിനൊപ്പം അണിഞ്ഞിരിക്കുന്നത്. വില്യംസണ്‍ പ്രാദേശിക വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്ന വീഡിയോ ആരാധകര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ആവേശമായിരിക്കുകയാണ്.

അതേസമയം ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താനെയാണ് ന്യൂസിലാന്‍ഡ് നേരിടുന്നത്. അടുത്തിടെ നടന്ന ത്രിരാഷ്ട്ര പരമ്പര വിജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇതിഹാസ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണിന്റെ സാന്നിധ്യം ന്യൂസിലാന്‍ഡ് ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Content Highlights: Kane Williamson dons dhoti in Karachi ahead of Champions Trophy opener, Video Goes Viral

dot image
To advertise here,contact us
dot image