ചാംപ്യൻസ് ട്രോഫിയിലെ ടോപ് റൺ സ്‌കോററേയും വിക്കറ്റ് ടേക്കറേയും പ്രവചിച്ച് മുൻ ഓസീസ് ക്യാപ്റ്റൻ

2025 ലെ ചാംപ്യൻസ് ട്രോഫി കിരീടം ഇന്ത്യയ്ക്കായിരിക്കുമെന്നും മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്

dot image

2025 ലെ ചാംപ്യൻസ് ട്രോഫി കിരീടം ഇന്ത്യയ്ക്കായിരിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരൻ രോഹിത് ശർമയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല, വ്യക്തമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ ഈ പ്രവചനമെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ 3-0 ന് വിജയിച്ചതിന്റെ പിൻബലത്തിലാണ് ഇന്ത്യ ടൂർണമെന്റിലേക്ക് പ്രവേശിക്കുന്നത്. കട്ടക്ക് ഏകദിനത്തിൽ 90 പന്തിൽ നിന്ന് 119 റൺസ് നേടി രോഹിത് പരമ്പരയിൽ ഫോമിലേക്ക് തിരിച്ചുവന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഫോം ഔട്ട് തിരിച്ചടികൾ നേരിട്ടതിന് ശേഷം ഇന്ത്യൻ ക്യാപ്റ്റന് മൂന്ന് മത്സരങ്ങളിൽ നിന്ന് 122 റൺസ് നേടാൻ കഴിഞ്ഞു.

ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിച്ച ക്ലാർക്ക്, രോഹിത് വീണ്ടും കുറച്ചധികം റൺസ് നേടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു വെന്നും താരത്തിന്റെ പ്രകടനം ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമാകുമെന്നും പറഞ്ഞു. ഇതുകൂടാതെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബോളറെയും രോഹിത് തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചറെയാണ് ലീഡിങ് വിക്കറ്റ് ടേക്കറായി ക്ലാർക്ക് പ്രവചിച്ചത്. ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കുക ഓസീസ് താരം ട്രാവിസ് ഹെഡിനെയാകുമെന്നും ക്ലാർക്ക് പറഞ്ഞു.

Content Highlights: Michael Clarke predict top wicket taker and top reun scorer of icc champion trophy 2025

dot image
To advertise here,contact us
dot image