
വിദേശപരമ്പരകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്കൊപ്പമുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് വിലക്ക് കൽപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യൻ താരങ്ങൾക്കൊപ്പം ഭാര്യമാരോ, മാധ്യമ ഉപദേഷ്ടാക്കളോ, പ്രത്യേക ഭക്ഷണം പാകം ചെയ്യാനായി കുക്കുളോ അനുവദനീയമല്ല. എന്നാൽ തന്റെ ഭക്ഷണരീതി തെറ്റിക്കാൻ സൂപ്പർതാരം വിരാട് കോഹ്‍ലി തയ്യാറായിരുന്നില്ല. അതിനായി ബിസിസിഐ നിയമത്തെ താരം മറികടക്കുകയും ചെയ്തു.
ദുബായിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടീം മാനേജരുമായി കോഹ്‍ലി ബന്ധപ്പെടുകയും തന്റെ ഇഷ്ടഭക്ഷണത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. പിന്നാലെ താരത്തിനുള്ള ഭക്ഷണം എത്തി. അതിനിടെ മൂന്ന് മണിക്കൂറോളം വിരാട് കോഹ്‍ലി പരിശീലനം നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23ന് ഇന്ത്യ പാകിസ്താനെ നേരിടും. മാർച്ച് രണ്ടിന് ന്യൂസിലാൻഡ് ആണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റൊരു എതിരാളി.
Content Highlights: Personal Chef Banned But Virat Kohli Finds Unique Way To Get Desired Food