
ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിൽ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശുമായിട്ടാണ്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം. ബംഗ്ലാദേശിനെ തോൽപിച്ച് ടൂർണമെന്റിൽ വിജയത്തുടക്കം കുറിക്കാൻ പോവുന്ന ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ മുന്‍ ഓപണര്‍ ഇംറുല്‍ ഖയസ്. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ സാധിക്കുമെന്നാണ് ഇംറുല്‍ ഖയസ് പറയുന്നത്.
ഇന്ത്യയുടേത് വളരെ ശക്തമായ നിരയാണ്. ബാറ്റിങ് ലൈനപ്പും ബൗളിങ് ആക്രമണവും ശക്തമാണ്. പക്ഷേ, ജസ്പ്രീത് ബുംറ സ്‌ക്വാഡില്‍ ഇല്ല. ഇന്ത്യന്‍ ക്രിക്കറ്റിനായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അദ്ദേഹം എന്താക്കെയാണ് ചെയ്തിട്ടുള്ളതെന്നു നമുക്കെല്ലാം അറിയാം. ബുംറയുടെ അഭാവം മുതലെടുക്കാനുള്ള അവസരമാണ് ബംഗ്ലാദേശിനു മുന്നിലുള്ളത്. പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഷമി ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല. ഇംറുല്‍ ഖയസ് നിരീക്ഷിക്കുന്നതിങ്ങനെ.
ബംഗ്ലാ സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബിന്റെ അഭാവത്തെക്കുറിച്ചും ഇംറുൽ ഖയസ് അഭിപ്രായം രേഖപ്പെടുത്തി. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്റെ അഭാവം ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനു തിരിച്ചടി ആയേക്കും. അദ്ദേഹം വളരെ മികച്ച താരമാണ്. ഏതു കളിയിലും ഉണ്ടാക്കുന്ന ഇംപാക്ടും വളരെ വലുതാണ്. ഖയസ് പറഞ്ഞു.
2017ലെ ചാംപ്യന്‍സ് ട്രോഫിയിൽ വലിയ മുന്നേറ്റം നടത്തിയ ടീമായിരുന്നു ബംഗ്ലാദേശ് ടീം. അന്നു സെമി ഫൈനല്‍ വരെ എത്തിയിരുന്നു അവർ.
content highlights: Bangladesh will win against india in ct2025, says, Imrul Kayes