
രഞ്ജി ട്രോഫിയിലെ രണ്ടാം സെമിഫൈനലിലെ ആദ്യ ഇന്നിങ്സിൽ വിദർഭയെ 383 റൺസിൽ ഒതുക്കി മുംബൈ. മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്ന വിദർഭയുടെ അവസാന അഞ്ച് വിക്കറ്റ് മുംബൈ നേടിയത് വെറും 59 റൺസിനിടെയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ഓള്‍റൗണ്ടർ ശിവം ദുബെയുടെ പ്രകടനമാണ് മുംബൈയ്‌ക്ക് കരുത്തായത്. 11.5 ഓവറിൽ 49 റൺസ് വഴങ്ങിയാണ് ദുബെ അഞ്ച് വിക്കറ്റെടുത്തത്. റോയ്സ്റ്റൺ ഡയസ്, ഷംസ് മുലാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
യഷ് റാത്തോഡ് (54), അക്ഷയ് വാഡ്കർ (34), ഹർഷ് ദുബെ (18), നചികേത് ഭൂട്ടെ (11), യഷ് താക്കൂർ (മൂന്ന്) എന്നിവരാണ് രണ്ടാം ദിനം പുറത്തായ വിദർഭ ബാറ്റർമാർ. ഡാനിഷ് മാലേവാർ (79), ഓപ്പണർ ധ്രുവ് ഷോറെ (74) എന്നിവർ ആദ്യ ദിനം അർധ സെഞ്ച്വറി നേടിയിരുന്നു. മലയാളി താരം കരുൺ നായരും 45 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു. നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിദർഭ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസാണ് നേടിയിട്ടുള്ളത്.
Content Highlights: