
പാകിസ്താന്റെ യുവതാരം സയീം അയൂബിന് പ്രത്യേക പരിഗണന നല്‍കുന്നതില്‍ പിസിബിയെ വിമര്‍ശിച്ച് പാക് പേസര്‍ ഹസന്‍ അലി. പരിക്കേറ്റ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് പുറത്തായ സയീമിന് മറ്റുതാരങ്ങള്‍ക്ക് നല്‍കാത്ത പരിഗണന നല്‍കുകയാണെന്നാണ് ഹസന്‍ അലി ആരോപിക്കുന്നത്. ടീമിലെ സ്ഥിരം അംഗമായിരുന്നപ്പോള്‍ പരിക്കേറ്റ തനിക്ക് എന്തുകൊണ്ടാണ് അതേ പരിഗണന നല്‍കാതിരുന്നതെന്നും ഹസന്‍ അലി ചോദിച്ചു.
'അള്‍ട്രാ എഡ്ജ്' എന്ന യൂട്യൂബ് പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു സഹന്‍ അലി തന്റെ അസംതൃപ്തി പ്രകടിപ്പിച്ചത്. 'സയിം അയൂബിന് പരിക്കേറ്റിരിക്കുകയാണ്. അവന്‍ നിങ്ങളുടെ ടീമിലെ അംഗമാണ്. പക്ഷേ 2020ലെ പാക് ടീമില്‍ ഞാനും ഒരു അംഗമായിരുന്നു. മറ്റേതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ അപ്പോഴും അവന്‍ നിങ്ങളുടെ ടീമിലെ താരം തന്നെയായിരിക്കില്ലേ? അപ്പോള്‍ അവനെന്താ ഇന്ത്യയ്ക്ക് വേണ്ടിയാണോ കളിക്കുന്നത്?', ഹസന്‍ അലി ചോദിച്ചു.
'സയിം അയൂബിന് വിവിഐപി പരിഗണനയാണ് ലഭിക്കുന്നത്. ഭാവിയില്‍ ഇനി ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ അവര്‍ക്കും നിങ്ങള്‍ ഇത്തരത്തിലുള്ള പരിഗണന തന്നെ നല്‍കുമോ? ഒരിക്കലുമില്ല. പിന്നെ ഇപ്പോള്‍ മാത്രം നിങ്ങള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നത്?', ഹസന്‍ അലി തുറന്നടിച്ചു.
VVIP Treatment for Saim Ayub but why not the same for other players❓
— CricWick (@CricWick) February 17, 2025
Hasan Ali highlights unequal treatment 🙄 pic.twitter.com/JNGSXDCqwN
അയൂബ് പരിക്കില്‍ നിന്ന് അതിവേഗം സുഖം പ്രാപിക്കട്ടേയെന്നും ഹസന്‍ പറഞ്ഞു. 'ദൈവം അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുനല്‍കട്ടെ. പാകിസ്താന് വേണ്ടി നിരവധി മത്സരങ്ങള്‍ വിജയിക്കാന്‍ അയൂബിന് സാധിക്കട്ടേ. എന്നാല്‍ ഓരോ ഉയര്‍ച്ചയ്ക്കും ഒരു താഴ്ചയുണ്ട്. സയിമിന് വീണ്ടും പരിക്കേറ്റാല്‍ നിങ്ങള്‍ ഇതുപോലെ തന്നെ അപ്പോഴും പെരുമാറുമോ? ഒരിക്കലുമില്ല', ഹസന്‍ അലി കൂട്ടിച്ചേര്‍ത്തു.
2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാകിസ്താന്‍ സ്‌ക്വാഡിലെ നിര്‍ണായക താരമായിരുന്നു സയീം അയൂബ്. ഒമ്പത് ഏകദിന ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 515 റണ്‍സ് അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 105.53 ആണ്. സയീമിന് പരിക്കേറ്റതിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കുകയും പകരം പരിചയസമ്പന്നനായ ഫഖര്‍ സമാന് ഒരു അവസരം നല്‍കുകയും ബാബര്‍ അസമിന് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു.
Content Highlights: Pakistan pacer Hasan Ali accuses PCB of biasness and giving 'VVIP treatment' to injured Saim Ayub