
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നടിയും നർത്തകിയുമായ ധനശ്രീ വർമയും തമ്മിലുള്ള വിവാഹ മോചനം ഉടൻ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. വിവാഹമോചന കരാറിന്റെ ഭാഗമായി ഏതാണ്ട് 60 കോടിയോളം രൂപ ചഹൽ ധനശ്രീക്ക് നൽകുമെന്ന് സൂചന. കഴിഞ്ഞ മാസങ്ങളിൽ ചൂടുള്ള ചർച്ചയായി മാറിയ ഒന്നായിരുന്നു ചഹൽ – ധനശ്രീ വിവാഹമോചന അഭ്യൂഹങ്ങൾ. ഇരുവരും ഇത് സ്ഥിരീകരിച്ചില്ലെങ്കിൽ തള്ളി കളഞ്ഞിട്ടില്ലായിരുന്നു.
ഇരുവരും സോഷ്യൽ മീഡിയയിൽ മറുപടി പോസ്റ്റുമായും രംഗത്തെത്തിയിരുന്നു. 2020ലാണ് ധനശ്രീയും ചഹലും വിവാഹിതരായത്. കുറച്ചുകാലമായി ഇന്ത്യൻ ദേശീയ ടീമിൽ അംഗമല്ലാത്ത യുസ്‌വേന്ദ്ര ചഹൽ, ഹരിയാനയ്‌ക്കായി ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പുതിയ പതിപ്പിൽ, ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാളായാണ് ചഹൽ കളത്തിലിറങ്ങുക.
കഴിഞ്ഞ വർഷം നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ രാജസ്ഥാൻ റോയൽസ് കൈവിട്ട ചഹലിനെ, 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്.
Content Highlights: Chahal will pay Dhanashree 60 crores; Divorce is reported to be imminent