ഒടുവിൽ യു ടേൺ അടിച്ച് പാക് ക്രിക്കറ്റ് ബോർഡ്; ചാംപ്യൻസ് ട്രോഫി വേദിയിൽ ഇന്ത്യൻ പതാക പാറി പറക്കും

നേരത്തെ വേദിയിൽ ഇന്ത്യൻ പതാക മാത്രമില്ലത്തത് വലിയ വിവാദങ്ങക്കിടയാക്കിയിരുന്നു

dot image

വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ പാകിസ്താനിലെ ചാമ്പ്യൻസ് ട്രോഫി വേദിയിൽ ഇന്ത്യൻ പതാക സ്ഥാപിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഉദ് ഘാടന മത്സരം നടക്കുന്ന കറാച്ചി സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ പതാക പുതുതായി പ്രത്യക്ഷപെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

നേരത്തെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകളുടെയെല്ലാം പതാകയുള്ളപ്പോള്‍ ഇന്ത്യന്‍ പതാക മാത്രമില്ലെന്നത് വിവാദങ്ങൾക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു വിവാദം ഉടലെടുത്തിരുന്നത്.

എന്നാൽ ഇന്ത്യ പാകിസ്താനിൽ ചാംപ്യൻസ്ട്രോഫി കളിക്കാത്തത് കൊണ്ടാണ് പതാക സ്ഥാപിക്കാത്തത് എന്നും സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ പതാക മാത്രമാണ് വെക്കാൻ ഐസിസി നിർദേശിച്ചത് എന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ വിശദീകരണം. എന്നാൽ പാകിസ്താനിൽ കളിയ്ക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിന് പാക് ക്രിക്കറ്റ് ബോർഡ് പകരം വീട്ടുകയാണ് എന്നായിരുന്നു ആരാധകരുടെ വിമർശനം.

അതേസമയം ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാകിസ്താനെതിരെ
പോരാട്ടവും ദുബായിലാണ് നടക്കുക. ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാലും മത്സരം ദുബായിലാവും നടക്കുക.

Content Highlights: PCB Rectifies Mistake After Controversy Over India Flag's Absence From Karachi Stadium

dot image
To advertise here,contact us
dot image