
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ കേരളത്തിന് 457 റൺസിന്റെ കൂറ്റൻ ടോട്ടൽ. പുറത്താകാതെ മുഹമ്മദ് അസ്ഹറുദ്ധീൻ നേടിയ 177 റൺസാണ് കേരളത്തിന്റെ ടോട്ടലിന് അടിത്തറയായത്. 341 പന്തുകൾ നേരിട്ട താരം 20 ഫോറുകളും ഒരു സിക്‌സറും നേടി. രഞ്ജി ട്രോഫിയി ലോറി വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തിരുന്നു. സെഞ്ച്വറിയും കടന്ന് ക്രീസിലുറച്ചുനിന്ന അസ്ഹറുദ്ദീന്‍ 28 റൺസ് കൂടി ചേർത്തു. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തിന് മറുവശത്തെ ബാറ്റർമാരുടെ വിക്കറ്റ് വീണതാണ് വിനയായത്.
അസറിന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവർ 30 റൺസ് വീതം നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlights: kerala vs gujarat semifinal