ബാറ്റിങ് തുടരുമോ; ഡിക്ലയർ ചെയ്യുമോ?; രഞ്ജി സെമിയിൽ ഗുജറാത്തിനെതിരെ കേരളത്തിന്റെ മൂന്നാം ദിന പ്ലാനെന്ത്!

രഞ്ജി ട്രോഫി കേരളം-ഗുജറാത്ത് സെമിപോരാട്ടം ഇന്ന് മൂന്നാം ദിവസത്തിലേക്ക്

dot image

രഞ്ജി ട്രോഫി കേരളം-ഗുജറാത്ത് സെമിപോരാട്ടം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. നിലവിൽ നാന്നൂറ് കടന്ന കേരളം കൂടുതൽ റൺ കണ്ടെത്താൻ ശ്രമിക്കുമോ അതോ ഡിക്ലയർ ചെയ്യുമോ എന്ന് കണ്ടറിയണം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറിയും കടന്ന് ക്രീസിലുറച്ചുനില്‍ക്കുന്ന മുഹമ്മദ് അസ്ഹറുദ്ധീന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് കേരളം കുതിക്കുന്നത്.

149 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍, 10 റണ്‍സുമായി ആദിത്യ സര്‍വാതെ എന്നിവരാണ് ക്രീസില്‍. അസറിന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവർ 30 റൺസ് വീതം നേടി ഭേദപ്പെട്ട പ്രകടനം നടത്തി.

ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനത്തിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കേരളത്തിന് നഷ്ടമായിരുന്നു. ഒന്നാം ദിനത്തിലെ സ്‌കോറായ 206 റണ്‍സിലേക്ക് സ്‌കോര്‍ ചേര്‍ക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റണ്‍സാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നേടിയത്. 195 പന്തില്‍ എട്ടു ഫോറുകള്‍ നേടി.

തുടക്കത്തില്‍ തന്നെ സച്ചിന്‍ ബേബിയെ നഷ്ടമായെങ്കിലും പിന്നീട് അസറുദ്ദീനും സല്‍മാനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും കരുതലോടെ ബാറ്റുവീശി കേരളത്തെ 300 കടത്തി. ടീം സ്‌കോര്‍ 350 കടത്തിയതിന് പിന്നാലെ സല്‍മാന്‍ നിസാര്‍ മടങ്ങി. 202 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും പറത്തി 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ വൈശാല്‍ ജയ്സ്വാളാണ് പുറത്താക്കിയത്. ഇതിനിടെ അസ്ഹറുദ്ധീന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 303 പന്തുകള്‍ നേരിട്ട താരം 17 ഫോറുകളടക്കം 149 റണ്‍സാണ് ഇതുവരെ അടിച്ചുകൂട്ടിയത്. സച്ചിന്‍, സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ മുഹമ്മദ് ഇമ്രാന്റെ (24) വിക്കറ്റും കേരളത്തിന് ഇന്നലെ നഷ്ടമായി.

നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.

Content Highlights: Will the batting continue? Declare?; What is Kerala's third day plan against Gujarat in the Ranji semi-finals!

dot image
To advertise here,contact us
dot image