അമ്പോ പേടിച്ചുപോയല്ലോ! സ്‌റ്റേഡിയത്തിന് മുകളില്‍ പാക് ജെറ്റ് വിമാനങ്ങള്‍, ഭയന്ന് താരങ്ങളും കാണികളും, വീഡിയോ

ഡാരില്‍ മിച്ചലടക്കമുള്ള മറ്റു ന്യൂസിലാന്‍ഡ് താരങ്ങളും ഞെട്ടിത്തരിച്ച് ആകാശത്തേക്ക് നോക്കിനില്‍ക്കുകയും ചെയ്യുന്നുണ്ട്

dot image

2025 ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന പാക് ജെറ്റ് വിമാനങ്ങള്‍ കണ്ട് ഞെട്ടി ന്യൂസിലാന്‍ഡ് താരങ്ങളും കാണികളും. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് പാകിസ്താനെതിരെ കിവീസ് താരങ്ങള്‍ ബാറ്റിങ്ങിനിറങ്ങിയതായിരുന്നു. അതിനിടെയാണ് സ്റ്റേഡിയത്തിന് മുകളിലൂടെ പാകിസ്താന്‍ വ്യോമസേനയുടെ 'എയര്‍ ഷോ' നടന്നത്.

ന്യൂസിലാന്‍ഡിനായി ഓപണര്‍മാരായ വില്‍ യങ്ങും ഡെവോണ്‍ കോണ്‍വെയും ബാറ്റുചെയ്യുന്നതിനിടെയായിരുന്നു സംഭവം. വിമാനങ്ങള്‍ പറക്കുന്നതിന്റെ ശബ്ദം അപ്രതീക്ഷിതമായി കേട്ട കിവീസ് ബാറ്റര്‍മാരിലൊരാള്‍ ഭയന്ന് ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഡാരില്‍ മിച്ചലടക്കമുള്ള മറ്റു ന്യൂസിലാന്‍ഡ് താരങ്ങളും ഞെട്ടിത്തരിച്ച് ആകാശത്തേക്ക് നോക്കിനില്‍ക്കുകയും ചെയ്യുന്നുണ്ട്. എയര്‍ ഷോ കണ്ട് സ്‌റ്റേഡിയത്തിലുള്ള കാണികളും പരിഭ്രാന്തരായി തലയില്‍ കൈവെച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Content Highlights: Pakistan's Fighter Jets Scare New Zealand Players and Crowd During Air Show At Champions Trophy, Video goes Viral

dot image
To advertise here,contact us
dot image