രഞ്ജി ട്രോഫി സെമി; മുംബൈയ്ക്കെതിരെ വിദര്‍ഭയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

106 റണ്‍സെടുത്ത ഓപ്പണര്‍ ആകാഷ് ആനന്ദ് ആണ് മുംബൈയുടെ ടോപ് സ്കോറര്‍

dot image

രഞ്ജി ട്രോഫി രണ്ടാം സെമിയില്‍ മുംബൈക്കെതിരെ 113 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വിദര്‍ഭ. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 383 റണ്‍സിന് മറുപടിയായി മുംബൈ 270 റണ്‍സിന് ഓള്‍ ഔട്ടായി.

106 റണ്‍സെടുത്ത ഓപ്പണര്‍ ആകാഷ് ആനന്ദ് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. ഷാര്‍ദ്ദുല്‍ താക്കൂർ(37), തനുഷ് കൊടിയാന്‍(33), സി ദേശ് ലാഡ്‌ (35 ) എന്നിവർ പൊരുതിയെങ്കിലും 300 കടക്കാനായില്ല. അജിങ്ക്യാ രഹാനെ, സൂര്യകുമാർ യാദവ്, ശിവം ദുബെ എന്നിവർ തിളങ്ങാതിരുന്നത് തിരിച്ചടിയായി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി വിദര്‍ഭക്ക് പക്ഷെ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ അഥര്‍ ടൈഡെയെ(0) ശാർദൂൽ താക്കൂറിനാണ് വിക്കറ്റ്. ഡാനിഷ് മാലേവാർ (79), ഓപ്പണർ ധ്രുവ് ഷോറെ (74), യഷ് റാത്തോഡ് (54), അക്ഷയ് വാഡ്കർ (34), എന്നിവരാണ് ആദ്യ ഇന്നിങ്സിൽ വിദര്‍ഭയ്ക്ക് വേണ്ടി തിളങ്ങിയിരുന്നത്.

Content Highlights: Ranji Trophy Semi; 1st innings lead for Vidarbha against Mumbai

dot image
To advertise here,contact us
dot image