രോഹിത് കൈവിട്ടത് ക്യാച്ചല്ല, അക്സറിന്റെ ഹാട്രിക് ആണ്; നിരാശയോടെ ഇന്ത്യൻ നായകൻ

അതിനിടെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ നേരിടുന്ന ബം​ഗ്ലാദേശ് ബാറ്റിങ് തകർച്ച നേരിടുകയാണ്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ബം​ഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ അക്സർ പട്ടേലിന് ഹാട്രിക് നഷ്ടം. ബം​ഗ്ലാദേശ് ഇന്നിം​ഗ്സിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. മത്സരത്തിൽ തന്റെ ആദ്യ ഓവറിനെത്തിയതായിരുന്നു അക്സർ പട്ടേൽ. രണ്ടാം പന്തിലും മൂന്നാം പന്തിലും അക്സർ വിക്കറ്റുകൾ വീഴ്ത്തി. നാലാം പന്തിലും വിക്കറ്റ് നേട്ടമെങ്കിൽ അക്സറിന് ഹാട്രിക് സ്വന്തമാക്കാമായിരുന്നു. എന്നാൽ നിർണായകമായ ക്യാച്ച് രോഹിത് ശർമ കൈവിട്ടത് അക്സറിന് ഹാട്രിക് നഷ്ടമാക്കി.

ഓവറിലെ അക്സറിന്റെ രണ്ടാം പന്ത് നേരിട്ടത് ബം​ഗ്ലാദേശ് ബാറ്റർ തൻസീദ് ഹസ്സനായിരുന്നു. താരത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തി. മൂന്നാം പന്തിലും സമാന വിക്കറ്റ് ആവർത്തിച്ചു. ഇത്തവണ മുഷ്ഫിക്കർ റഹീമായിരുന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

നാലാം പന്തിൽ ജാക്കർ അലിയായിരുന്നു അക്സറിനെ നേരിട്ടത്. വീണ്ടുമൊരു ഔട്ട്സൈഡ് എഡ്ജ് വഴി പന്ത് സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തുകയും പക്ഷേ പന്ത് ഇന്ത്യൻ നായകന്റെ കൈകളിൽ നിന്ന് ചോരുകയും ചെയ്തു. ഇതോടെ അക്സറിന് ഹാട്രിക് നഷ്ടമായി. അക്സറിന് ഹാട്രിക് നഷ്ടമാകുന്നതിന് കാരണമായതിൽ രോഹിത് ശർമയുടെ മുഖത്ത് നിരാശയും പ്രകടമായിരുന്നു. ​ഗ്രൗണ്ടിൽ കൈകൊണ്ട് ശക്തമായി അടിച്ചാണ് രോഹിത് തന്റെ നിരാശ പ്രകടമാക്കിയത്.

അതിനിടെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ നേരിടുന്ന ബം​ഗ്ലാദേശ് ബാറ്റിങ് തകർച്ച നേരിടുകയാണ്. മത്സരം 16 ഓവർ പിന്നിടുമ്പോൾ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 65 റൺസെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഹർഷിത് റാണയ്ക്കാണ് ഒരു വിക്കറ്റ്.

Content Highlights: Axar Patel misses hat-trick after Rohit Sharma drops easy catch

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us