
ഒടുവിൽ ഗുജറാത്തിനെതിരെ രഞ്ജി ട്രോഫി സെമിയിൽ കളി തിരിച്ചുപിടിച്ച് കേരളം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒന്നിന് 222 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ കൂടി കേരളം വീഴ്ത്തി. സ്പിന്നർ ജലജ് സക്‌സേനയാണ് മൂന്നുവിക്കറ്റുകളും നേടിയത്. സെഞ്ച്വറി പ്രകടനം കാഴ്ച വെച്ച പ്രിയാങ്ക് പഞ്ചാൽ, ഗുജറാത്തിന്റെ സ്റ്റാർ ബാറ്റർ ഉർവിൽ പട്ടേൽ, മനന്‍ ഹിഗ്രജിയ എന്നിവരുടെ വിക്കറ്റാണ് ജലജ് നേടിയത്.
നിലവിൽ 96 ഓവർ പിന്നിടുമ്പോൾ 313 ന് നാല് എന്ന നിലയിലാണ് ഗുജറാത്ത്. പ്രിയങ്ക് പാഞ്ചല്‍ 148 റൺസും മനന്‍ ഹിഗ്രജിയ 33 റൺസും ഉര്‍വില്‍ പട്ടേല്‍ 25 റൺസ് എന്നിങ്ങനെയാണ് നേടിയത്. ഹേമങ് പട്ടേൽ 24 റൺസും ജയ്മീത് പട്ടേൽ 8 റൺസും നേടി ക്രീസിലുണ്ട്. ഇന്നലെ 73
റണ്‍സടിച്ച ആര്യ ദേശായിയെ എൻ ബാസിൽ പുറത്തായക്കിയിരുന്നു.
നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം രാവിലെ ആദ്യ ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. പുറത്താകാതെ 177 റൺസെടുത്ത മുഹമ്മദ് അഹ്സറുദ്ദീന്റെ മികവിൽ ആദ്യ ഇന്നിംഗ്സിൽ കേരളം 457 റൺസെടുത്തു. ഈ സീസൺ രഞ്ജി ട്രോഫിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററെന്ന നേട്ടവും അഹ്സറുദ്ദീൻ സ്വന്തമാക്കി.
Content Highlights: kerala vs gujarat semi final