രഞ്ജി ട്രോഫിയിൽ മുംബൈയ്ക്ക് മുന്നിൽ ഹിമാലയൻ ലക്ഷ്യം; രഹാനെ പുറത്ത്

മറുപടിക്കിറങ്ങിയ മുംബൈ നിരയിൽ ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ ആകാശ് ആനന്ദ് 27 റൺസുമായി ക്രീസിലുണ്ട്

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിലെ ചാംപ്യന്മാരായ മുംബൈയ്ക്ക് വിദർഭയ്ക്കെതിരെ കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിം​ഗ്സിൽ 406 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ അജിൻക്യ രഹാനെ ഉൾപ്പെടെയുള്ളവരെ മുംബൈയ്ക്ക് നഷ്ടമായി. ഒരു ദിവസം അവശേഷിക്കെ 323 റൺസ് കൂടി നേടിയാൽ മാത്രമെ നിലവിലെ ചാംപ്യന്മാർക്ക് ഫൈനലിൽ കടക്കാൻ സാധിക്കൂ. സ്കോർ വിദർഭ ഒന്നാം ഇന്നിം​ഗ്സിൽ 383, മുംബൈ ആദ്യ ഇന്നിം​ഗ്സിൽ 270. വിദർഭ രണ്ടാം ഇന്നിം​ഗ്സിൽ 292, മുംബൈ മൂന്നിന് 83.

നേരത്തെ നാലിന് 147 എന്ന സ്കോറിൽ നിന്നാണ് വിദർഭ നാലാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 151 റൺസ് നേടിയ യാഷ് റാത്തോടിന്റെ മികവിൽ വിദർഭ രണ്ടാം ഇന്നിം​ഗ്സിൽ 292 റൺസെടുത്തു. ക്യാപ്റ്റൻ അക്ഷയ് വഡേക്കർ 52 റൺസും സംഭാവന നൽകി. മുംബൈയ്ക്കായി ഷംസ് മുല്ലാനി ആറ് വിക്കറ്റുകൾ വീഴ്ത്തി.

മറുപടിക്കിറങ്ങിയ മുംബൈ നിരയിൽ ആദ്യ ഇന്നിം​ഗ്സിൽ സെഞ്ച്വറി നേടിയ ആകാശ് ആനന്ദ് 27 റൺസുമായി ക്രീസിലുണ്ട്. 18 റൺസെടുത്ത ആയുഷ് മാത്രെ, രണ്ട് റൺസുമായി സിദ്ദേഷ് ലാഡ്, 12 റൺസെടുത്ത അജിൻക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. 12 റൺസോടെ ശിവം ദുബെയും ക്രീസിലുണ്ട്.

Content Highlights: Mumbai struggling in chase vs Vidarbha

dot image
To advertise here,contact us
dot image