
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയതിൽ പ്രതികരണവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. രാജ്യത്തിന് വേണ്ടി കളിച്ചതിൽ ഏറ്റവും സന്തോഷം നൽകുന്ന ഇന്നിംഗ്സിൽ ഒന്നാണിത്. രോഹിത് ശർമ കൂടെ ഉണ്ടായിരുന്നപ്പോൾ കട്ട് ഷോട്ടുകൾ കളിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. എന്തെന്നാൽ പന്ത് ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നില്ല. മത്സരശേഷം ഗിൽ പ്രതികരിച്ചു.
'സ്പിന്നർമാർ വന്നപ്പോൾ വിരാട് കോഹ്‍ലിയായിരുന്നു എനിക്കൊപ്പം ഉണ്ടായിരുന്നത്. ഫ്രണ്ട് ഫുട്ടിൽ സിംഗിൾ എടുക്കുക എളുപ്പമല്ലെന്ന് ഞങ്ങൾ പറഞ്ഞു. എങ്കിലും ഗ്രൗണ്ട് ഷോട്ടുകൾ എളുപ്പമായിരുന്നില്ല. അതുകൊണ്ട് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ തീരുമാനിച്ചു. ഒരു ഘട്ടത്തിൽ അത് വലിയ സമ്മർദ്ദമായിരുന്നു. അവസാന നിമിഷം വരെ ബാറ്റ് ചെയ്യണമെന്നായിരുന്നു ഡ്രെസ്സിങ് റൂമിൽ നിന്ന് എനിക്ക് ലഭിച്ച സന്ദേശം. മത്സരത്തിൽ രണ്ട് സിക്സറുകൾ ഞാൻ പറത്തിയിരുന്നു.' ആദ്യത്തേത് ആത്മവിശ്വാസം നൽകി. രണ്ടാമത്തേത് സെഞ്ച്വറിക്ക് അരികിൽ നിൽക്കെയായിരുന്നു. ഗിൽ വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇന്ത്യ 46.3. ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ ശുഭ്മൻ ഗില്ലാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
Content Highlights: one of my most satisfying innings that I have played says Shubman Gill