രഞ്ജി ട്രോഫി സെമി; ഫൈനലിലേക്ക് കടക്കാൻ ഗുജറാത്തിന്റെ വിക്കറ്റുകൾ വീഴ്ത്തണം; കേരളത്തിന് ഇന്ന് നിർണായകം

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനൊപ്പമെത്താൻ ​ഗുജറാത്തിന് ഇനി 225 റൺസ് കൂടി വേണം

dot image

രഞ്ജി ട്രോഫി സെമി പോരാട്ടത്തിൽ ഇന്ന് കേരളത്തിന് നിർണായകം. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്കോറായ 457ന് മറുപടി നൽകുന്ന ​ഗുജറാത്ത് മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന പ്രിയാങ്ക് പഞ്ചലാണ് ​ഗുജറാത്ത് ബാറ്റിങ്ങിന് നേതൃത്വം നൽകുന്നത്.

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനൊപ്പമെത്താൻ ​ഗുജറാത്തിന് ഇനി 225 റൺസ് കൂടി വേണം. ഈ സ്കോറിലെത്താൻ ഗുജറാത്തിന് ഇനി രണ്ട് ദിവസംകൂടി ബാക്കിയുണ്ട്. നിലവിലെ റൺ റേറ്റ് നോക്കിയാൽ ഗുജറാത്തിന് അത് മറികടക്കാനാകും. അതുകൊണ്ട് തന്നെ ഇന്ന് ഗുജറാത്തിന്റെ വിക്കറ്റുകൾ വീഴ്ത്തുക കേരളത്തിന് നിർബന്ധമാണ്. ഇതുവരെ 73 റൺസെടുത്ത ആര്യ ദേശായിയുടെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നേടാനായത്.

ഗുജറാത്ത് ഇന്നിങ്‌സ് സ്കോർ മറികടന്നാൽ രണ്ടാം ഇന്നിങ്സിലേക്ക് കടന്നില്ലെങ്കിൽ പോലും ഗുജറാത്ത് ജയിക്കും. അതിന് മുമ്പ് മുഴുവൻ വിക്കറ്റുകൾ പോവുകയോ അഞ്ചാം ദിനം തീരുകയോ ചെയ്താൽ കേരളം ജയിക്കും. സ്‌കോറിൽ സമനിലയായാൽ ഏറ്റവും കൂടുതൽ ഗ്രൂപ്പ് പോയിന്റ് നേടിയ ടീമെന്ന നിലയിൽ ഗുജറാത്ത് ഫൈനലിലേക്ക് കടക്കും.

നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം രാവിലെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. പുറത്താകാതെ 177 റൺസെടുത്ത മുഹമ്മദ് അഹ്സറുദ്ദീന്റെ മികവിൽ ആദ്യ ഇന്നിങ്‌സിൽ കേരളം 457 റൺസെടുത്തു. ഈ സീസൺ രഞ്ജി ട്രോഫിയിൽ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററെന്ന നേട്ടവും അഹ്സറുദ്ദീൻ സ്വന്തമാക്കിയിരുന്നു.

Content Highlights: Ranji Trophy Semi; Gujarat's wickets must be taken ;Today is crucial for Kerala

dot image
To advertise here,contact us
dot image