
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തു കേരളം ഫൈനലിലേക്ക് മാർച് ചെയ്തിരിക്കുകയാണ്. ഇനി കേരളത്തെ മറികടന്ന് ഗുജറാത്ത് ഫൈനൽ കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സിനുള്ള ഗുജറാത്തിന്റെ മറുപടി 450 ൽ അവസാനിച്ചു. ഇതോടെ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കേരളത്തിന് രഞ്ജിട്രോഫി ഫൈനലിലേക്ക് കടക്കാനാകും.
ഇന്നലെ കളി അവസാനിപ്പിച്ചപ്പോള്‍ ഏഴു വിക്കറ്റിന് 429 എന്ന നിലയിലായിരുന്നു ഗുജറാത്ത്. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സ് മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍സ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 161 പന്തില്‍ 74 റണ്ണോടെ ജെ എം പട്ടേലും 134 പന്തില്‍നിന്ന് 24 റണ്ണോടെ സിദ്ധാര്‍ഥ് ദേശായിയുമാണ് ക്രീസിലുണ്ടായിരുന്നത്.
ഇന്നലെ ഗുജറാത്തിന്റെ ആറ് വിക്കറ്റുകൾ എളുപ്പത്തിൽ വീഴ്ത്താൻ കഴിഞ്ഞെങ്കിലും ഇരുവരുടെയും പ്രതിരോധം മറികടക്കാൻ കേരളത്തിനായിരുന്നില്ല. എന്നാൽ ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരുവരുടെയും വിക്കറ്റുകൾ കേരളം നേടി. ആദിത്യ സർവതേയ്ക്കായിരുന്നു രണ്ട് വിക്കറ്റും. ശേഷിക്കുന്ന ഒരു വിക്കറ്റ് കൂടി വീണതോടെ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് എടുത്തു.
ഏതായാലും ലീഡെടുത്ത കേരളം ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യേണ്ടി വരും. വിക്കറ്റ് പോവാതിരുന്നാൽ ഒന്നാം ഇന്നിങ്‌സ് ലീഡ് ഫൈനലിലേക്ക് മാർച്ച് ചെയ്യാം. അങ്ങനെ മുഴുവൻ വിക്കറ്റ് പോകാനുള്ള സാധ്യത വളരെ കുറവാണ്. കേരളത്തിന്റെ മുഴുവൻ വിക്കറ്റുകൾ പോകുകയാണെകിൽ തന്നെ ഗുജറാത്തിന് ഇന്ന് തന്നെ ലീഡ് റൺസും കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലും മറികടക്കേണ്ടി വരും. അങ്ങനെയൊരു സാധ്യത തുലോം തുച്ഛമെന്നിരിക്കെ കേരളത്തിന്റെ ഫൈനൽ പ്രവേശം ഉറപ്പായിരിക്കുകയാണ്.
ഇതുപോലെ തന്നെയായിരുന്നു കേരളം സെമി ഫൈനലിലേക്കും മാർച് ചെയ്തത്. ആ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ആദ്യം ഫോളോ ഓൺ ഭീഷണിയും പിന്നീട് വലിയ ലീഡ് വഴങ്ങൽ ഭീഷണിയും മുന്നിൽ കണ്ടിടത്ത് നിന്നും പൊരുതി തിരിച്ചുവന്ന് ഒരു റൺസിന്റെ ലീഡ് കേരളം നേടിയിരുന്നത്. ആ ലീഡിന് ഒരു സെമിയുടെ വിലയാണുണ്ടായത്. ഇപ്പോൾ ചരിത്രം കുറിച്ച ഫൈനലിലേക്കുആ ഒരു റൺ കേരളത്തെ നയിച്ചിരിക്കുകയാണ്.
Content HIghlights: : kerala make ranji trophy history