
ദുബായിയിൽ നടന്ന 2025 ചാംപ്യൻസ് ട്രോഫിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോൾ ബൗളിങ് കൊണ്ട് തിളങ്ങിയത് മുഹമ്മദ് ഷമിയായിരുന്നു. 10 ഓവറിൽ 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ താരം ആദ്യ ഇന്നിങ്‌സിൽ ബംഗ്ലാദേശിനെ 228 റൺസിൽ ഒതുക്കാൻ സഹായിച്ചു. സൗമ്യ സർക്കാർ (0), മെഹിദി ഹസൻ മിറാസ് (5), ജാക്കർ അലി (68), തൻസിം ഹസൻ സാക്കിബ് (0), തസ്കിൻ അഹമ്മദ് (3) എന്നിവരെയാണ് ഷമി പുറത്താക്കിയത്.
SHAMI - MOST FIVE WICKET HAUL BY AN INDIAN IN ICC ODI TOURNAMENTS..!!! 🇮🇳 #INDvBAN #IndvsBan #mohammedshami #ChampionsTrophy2025 pic.twitter.com/zTVWcpnkIg
— 𝙊𝙋 𝙑𝙄𝙉 🆇 (@vinsaa96) February 20, 2025
തന്റെ അഞ്ചാം വിക്കറ്റിൽ ടാസ്കിനെ പുറത്താക്കിയപ്പോൾ ഷമി ഒരു ഫ്ളയിങ് കിസ് ആഘോഷത്തിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിനിടെ ഷമി വെളിപ്പെടുത്തിയത്, ആ ആഘോഷം തന്റെ പിതാവിന് സമർപ്പിച്ചു എന്നാണ്. ഷമിയുടെ പിതാവ് 2017 ൽ മരിച്ചിരുന്നു. 'അത് എന്റെ പിതാവിനുള്ളതാണ്, കാരണം അദ്ദേഹം എന്റെ റോൾ മോഡലാണ്. അദ്ദേഹം എപ്പോഴും എനിക്കൊപ്പമുണ്ട്' അദ്ദേഹം പറഞ്ഞു.
2023 ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഷമി നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇതിന് മുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പാരമ്പരയിലൂടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവന്നത്. അതിനിടയിൽ രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി ആഭ്യന്തര ടൂർണമെന്റുകളിൽ ബിഹാറിനായി തിളങ്ങി ഫിറ്റ്നസ് വീണ്ടെടുത്തിരുന്നു.
അതേ സമയം ഇന്നലെ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശുഭ്മാൻ ഗിൽ പുറത്താകാതെ സെഞ്ച്വറി നേടി. 129 പന്തിൽ നിന്ന് 101 റൺസ് നേടിയ ഓപ്പണർ ഒമ്പത് ഫോറുകളും രണ്ട് സിക്സറുകളും പറത്തിയാണ് ഇന്ത്യയെ ആറ് വിക്കറ്റിന് വിജയിച്ചത്. ഞായറാഴ്ച ദുബായിൽ നടക്കുന്ന അടുത്ത മത്സരത്തിൽ രോഹിതും സംഘവും പാകിസ്താനെ നേരിടും.
Content Highlights: Mohammed Shami explains 'flying kiss' celebration after fifer vs Bangladesh