രഞ്ജി ട്രോഫി സെമി; 28 റൺസിനിടെ ഗുജറാത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തണം; അവസാന ദിനം കേരളം പ്രതീക്ഷയോടെ

ഗുജറാത്തിന്റെ ആറുവിക്കറ്റുകളും വീണത് നാലാം ദിവസമാണ്.

dot image

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളത്തിന് ഇന്ന് നിർണായകം. ഇന്നലെ കളി അവസാനിപ്പിച്ചപ്പോള്‍ ഏഴു വിക്കറ്റിന് 429 എന്ന നിലയിലാണ് ഗുജറാത്ത്. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സ് മറികടക്കാന്‍ ഗുജറാത്തിന് 28 റണ്‍സ് മാത്രമാണ് ബാക്കിയുള്ളത്. 161 പന്തില്‍ 74 റണ്ണോടെ ജെ എം പട്ടേലും 134 പന്തില്‍നിന്ന് 24 റണ്ണോടെ സിദ്ധാര്‍ഥ് ദേശായിയുമാണ് ക്രീസിലുള്ളത്.

ഇന്നലെ ഗുജറാത്തിന്റെ ആറ് വിക്കറ്റുകൾ എളുപ്പത്തിൽ വീഴ്ത്താൻ കഴിഞ്ഞെങ്കിലും ഇരുവരുടെയും പ്രതിരോധം മറികടക്കാൻ കേരളത്തിനായിട്ടില്ല. മൂന്നാംദിനമവസാനിക്കുമ്പോള്‍ 222 റണ്‍സിന് ഒന്ന് എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നീടുള്ള ആറുവിക്കറ്റുകളും വീണത് നാലാം ദിവസമാണ്.


154 ഓവര്‍ ഗുജറാത്ത് ബാറ്റ് ചെയ്തപ്പോള്‍ അതില്‍ 61 ഓവറും എറിഞ്ഞത് സ്പിന്നര്‍ ജലജ് സക്‌സേനയാണ്. അഞ്ചാം ദിനമായ നാളെ ഇന്ന് ഇന്നിങ്‌സ് ലീഡ് നേടിയാല്‍ കേരളത്തെ തോല്‍പിച്ച് ഗുജറാത്ത് ഫൈനലില്‍ കടക്കും. 28 റണ്‍സിനിടെ ശേഷിക്കുന്ന മൂന്നു വിക്കറ്റ് വീഴ്ത്താനായാല്‍ കേരളത്തിന് സ്വപ്‌നഫൈനല്‍ കളിക്കാം. സമനിലയായാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്റുള്ള ടീമെന്ന നിലയിൽ ഗുജറാത്ത് തന്നെ ഫൈനലിൽ പ്രവേശിക്കും.

237 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്സും സഹിതം 148 റണ്‍ സ് നേടിയ പ്രിയങ്ക് പാഞ്ചാലിന്റെ ഇന്നിങ്‌സാണ് ഗുജറാത്തിന് കരുത്തായത്. നേരത്തേ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 457 റണ്‍സില്‍ അവസാനിച്ചിരുന്നു. 187 ഓവറുകളോളം നീണ്ടതായിരുന്നു കേരളത്തിന്റെ ഇന്നിങ്‌സ്. 341 പന്തുകളില്‍ നിന്ന് ഒരു സിക്‌സും 20 ബൗണ്ടറികളുമടക്കം 177 റണ്‍സുമായി അസ്ഹര്‍ ആയിരുന്നു ടോപ് സ്‌കോറർ.

Content HIghlights: Gujarat on the verge of first innings lead against Kerala

dot image
To advertise here,contact us
dot image