രഞ്ജി ട്രോഫിയിൽ വിദർഭ ഫൈനലിനരികെ; ടി20 കളിച്ചാൽ മാത്രം മുംബൈയ്ക്ക് സാധ്യത

രഞ്ജി ട്രോഫി രണ്ടാം സെമിഫൈനലിൽ മുംബൈയ്ക്കെതിരെ വിദർഭ വിജയപ്രതീക്ഷയിലാണ്.

dot image

രഞ്ജി ട്രോഫി രണ്ടാം സെമിഫൈനലിൽ മുംബൈയ്ക്കെതിരെ വിദർഭ വിജയപ്രതീക്ഷയിലാണ്. 406 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാംപ്യൻമാരായ മുംബൈ നാലാം ദിനം കളി നിർത്തുമ്പോൾ 3ന് 83 റൺസ് എന്ന നിലയിലാണ്. അവസാനദിനം 7 വിക്കറ്റ് കയ്യിലിരിക്കെ ജയത്തിനായി മുംബൈയ്ക്ക് 323 റൺസ് കൂടി വേണം. മത്സരം സമനിലയായാലും ആദ്യ ഇന്നിങ്സ് ലീഡുള്ളതിനാൽ വിദർഭ ഫൈനലിലെത്തും.

ആകാശ് ആനന്ദ് (27), ശിവം ദുബെ (12) എന്നിവരാണ് നിലവിൽ ക്രീസിൽ. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ആകാശ് ആനന്ദ് ക്രീസിലുള്ളതിലാണ് മുംബൈയുടെ പ്രതീക്ഷ. സൂര്യകുമാർ യാദവ്, ഷംസ് മുലാനി, ശാർദൂൽ താക്കൂർ എന്നിവരൊക്കെയാണ് ബാറ്റ് ചെയ്യാനുള്ളത്. ഇതിൽ ടി 20 വെടികെട്ടുകാരനായ സൂര്യകുമാർ മികച്ചുകളിച്ചാൽ മുംബൈയ്ക്ക് ചെറിയ പ്രതീക്ഷയുണ്ട്.

അതേ സമയം ആദ്യ ഇന്നിങ്സിൽ വിദർഭ 383 റൺസാണ് നേടിയത്. ഇതിനുള്ള മുംബൈയുടെ മറുപടി 270 ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ വിദർഭ 292 റൺസ് നേടി. 152 റൺസുമായി യാഷ് റാത്തോഡും 52 റൺസുമായി അക്ഷയ് വാഡ്ക്കറും വിദർഭയ്ക്കായി മിന്നി.

Content Highlights: Vidarbha near final in Ranji Trophy; Mumbai has a chance only if they play T20

dot image
To advertise here,contact us
dot image