അബദ്ധം പിണഞ്ഞ് പാകിസ്താൻ; ഇംഗ്ലണ്ട്-ഓസീസ് മത്സരത്തിന് മുമ്പ് ഉയർന്നത് ഇന്ത്യൻ ദേശീയ ​ഗാനം

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസം ഉയരുകയാണ്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അബദ്ധം പിണഞ്ഞ് പാകിസ്താൻ ക്രിക്കറ്റ്. ഓസ്ട്രേലിയ-ഇം​ഗ്ലണ്ട് മത്സരത്തിന് മുമ്പായി ഇന്ത്യയുടെ ദേശീയ ​ഗാനമാണ് മത്സരം നടക്കുന്ന ലഹോറിലെ സ്റ്റേഡിയത്തിൽ നിന്നും ഉയർന്നത്. എന്നാൽ വേ​ഗത്തിൽ തന്നെ ഇന്ത്യൻ ദേശീയ ​ഗാനം ഓഫ് ചെയ്തു. പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസം ഉയരുകയാണ്.

എപ്പോഴാണ് ഇം​ഗ്ലണ്ട് ഇന്ത്യയുടെ ഭാ​ഗമായതെന്നാണ് ആരാധകരിൽ ഒരാൾ ചോ​ദിക്കുന്നത്. പാകിസ്താൻ ക്രിക്കറ്റിന് വലിയൊരു അബദ്ധം പറ്റിയിരിക്കുന്നുവെന്ന് മറ്റൊരു ആരാധകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പാകിസ്താന് അവർ ഇന്ത്യയിൽ നിന്നുമാണ് രൂപപ്പെട്ടതെന്ന് മറക്കാൻ കഴിയില്ലെന്ന് വേറൊരു ആരാധകൻ പ്രതികരിച്ചു.

അതിനിടെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇം​ഗ്ലണ്ട് മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. 32 ഓവർ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തിട്ടുണ്ട്. ബെൻ ഡക്കറ്റ് സെഞ്ച്വറിയും ജോ റൂട്ട് അർധ സെഞ്ച്വറിയും നേടി. ഡക്കറ്റ് സെഞ്ച്വറി പിന്നിട്ട് ക്രീസിൽ തുടരുകയാണ്.

Content Highlights: Indian National Anthem Played In Lahore Ahead Of Australia vs England CT 2025 Game

dot image
To advertise here,contact us
dot image