വിദര്‍ഭാ, ഓര്‍മ്മയില്ലേ 2018-19 രഞ്ജി സെമി? വയനാട്ടിലെ തോല്‍വിക്ക് നാഗപൂരില്‍ പകരം വീട്ടാന്‍ കേരളം

ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനലിലെത്തിയ കേരളം വിദര്‍ഭയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ മറ്റൊരു കണക്കുകൂടി കേരളത്തിന് വീട്ടാനുണ്ട്

dot image

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയിരിക്കുകയാണ് കേരളം. ഗുജറാത്തിനെ അവരുടെ തട്ടകത്തില്‍ ചെന്ന് പരാജയപ്പെടുത്തിയാണ് കേരളം 74 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രഞ്ജി ഫൈനലിലെത്തിയത്. വിദര്‍ഭയാണ് കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍.

ഫെബ്രുവരി 26 മുതല്‍ 30 വരെയാണ് വിദര്‍ഭ-കേരളം ഫൈനല്‍ മത്സരം. വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലെ വിസിഎ സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാവുക. ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനലിലെത്തിയ കേരളം വിദര്‍ഭയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ മറ്റൊരു കണക്കുകൂടി കേരളത്തിന് വീട്ടാനുണ്ട്.

2019ല്‍ ചരിത്രത്തിലാദ്യമായി സെമിയില്‍ പ്രവേശിച്ച കേരളത്തിന്റെ ഫൈനല്‍ മോഹങ്ങളെല്ലാം അവസാനിപ്പിച്ചത് വിദര്‍ഭയായിരുന്നു. അന്ന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തെ ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് വിദര്‍ഭ പരാജയപ്പെടുത്തിയത്. ചരിത്രകിരീടം ഉയര്‍ത്താനുള്ള ആഗ്രഹങ്ങള്‍ തകര്‍ത്ത വിദര്‍ഭയോട് ആറ് വര്‍ഷത്തിന് ശേഷം പകവീട്ടാനുള്ള സുവര്‍ണാവസരമാണ് കേരളത്തിനെ കാത്തിരിക്കുന്നത്.

Content Highlights: Ranji Trophy final: Kerala to face Vidharbha

dot image
To advertise here,contact us
dot image