
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 76 പന്തില്‍ 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്താന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Innings Break!
— BCCI (@BCCI) February 23, 2025
A fine bowling display from #TeamIndia and Pakistan are all out for 2⃣4⃣1⃣
3⃣ wickets for Kuldeep Yadav
2⃣ wickets for Hardik Pandya
A wicket each for Axar Patel & Ravindra Jadeja
Over to our batters 🙌
Scorecard ▶️ https://t.co/llR6bWyvZN#PAKvIND |… pic.twitter.com/Xo9DGpaIrX
ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ ഓപണര്‍മാരായ ബാബര്‍ അസമിനെയും ഇമാം ഉൽ ഹഖിനെയും നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 104 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് പാകിസ്താനെ കരകയറ്റിയെങ്കിലും ഇരുവരും തുടര്‍ച്ചയായി മടങ്ങിയത് തിരിച്ചടിയായി.
സൗദ് ഷക്കീല്‍ അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 5 ഫോറുകള്‍ സഹിതം 76 പന്തില്‍ 62 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനാണ് തിളങ്ങിയ മറ്റൊരാള്‍. താരം 46 റണ്‍സ് കണ്ടെത്തി. റിസ്വാനെ അക്ഷര്‍ പട്ടേലും സൗദ് ഷക്കീലിനെ ഹര്‍ദിക് പാണ്ഡ്യയുമാണ് പുറത്താക്കിയത്. പിന്നാലെ തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ 151-2ല്‍ നിന്ന് പാകിസ്ഥാന്‍ 165-5ലേക്ക് തകര്‍ന്നടിഞ്ഞു.
ആറാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന സല്‍മാന്‍ ആഗയും കുഷ്ദീല്‍ ഷായും ചേര്‍ന്ന് പാകിസ്താനെ 200 കടത്തി പ്രതീക്ഷ സമ്മാനിച്ചു. പക്ഷേ കുല്‍ദീപ് യാദവിന്‍റെ ഇരട്ടപ്രഹരം പാകിസ്താനെ വീണ്ടും ബാക്ക് സീറ്റിലാക്കി. 43-ാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ സല്‍മാന്‍ ആഗയെയും (19) ഷഹീന്‍ അഫ്രീദിയെയും (0) മടക്കിയ കുല്‍ദീപ് പാകിസ്ഥാനെ വീണ്ടും പ്രതിരോധത്തിലാക്കി.
47-ാം ഓവറില്‍ നസീം ഷായെ(14) വിരാട് കോലിയുടെ കൈകളിലെത്തിച്ച കുല്‍ദീപ് പാകിസ്ഥാന് കടുത്ത പ്രതിസന്ധിയിലാക്കിയെങ്കിലും കുഷ്ദില്‍ ഷായുടെ (39 പന്തില്‍ 38) പോരാട്ടം അവരെ 241 റണ്‍സിലെത്തിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 10 ഓവറില്‍ 40 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 8 ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
Content highlights: India vs Pakistan, Champions Trophy 2025: Kuldeep Yadav takes 3 as IND skittle out PAK for 241 in Dubai