'ഇതുപോലൊരു പാകിസ്താൻ ടീമിനെ മുമ്പ് കണ്ടിട്ടില്ല, ഇപ്പോൾ ഇന്ത്യ മാത്രമാണ് മികച്ച ടീം': ഹർഭജൻ സിങ്

'നിലവിലെ ടീമിലെ താരങ്ങൾക്ക് അവരുടേതായ ദിവസങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരങ്ങളുണ്ട്. എന്നാൽ ഒരു ടൂർണമെന്റ് വിജയിക്കണമെങ്കിൽ മികച്ച ഏഴ്, എട്ട് താരങ്ങൾ ഉണ്ടാവണം'

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്ന പാകിസ്താൻ ടീം ദുർബലരെന്ന് ആവർത്തിച്ച് ഇന്ത്യൻ മുൻ താരം ഹർഭജൻ സിങ്. ഇതുപോലൊരു പാകിസ്താൻ ടീമിനെ മുമ്പ് കണ്ടിട്ടില്ല. മുമ്പൊക്കെ ഇന്ത്യയെ തോൽപ്പിക്കാനുള്ള കരുത്ത് പാകിസ്താൻ ടീമിനുണ്ടായിരുന്നു. മികച്ച താരങ്ങളുള്ള ടീമായിരുന്നു പാകിസ്താൻ. താരങ്ങൾ തമ്മിൽ ഐക്യമുണ്ടായിരുന്നു. ഇപ്പോഴത്തെ ടീമിൽ മികച്ച താരങ്ങളുണ്ടെങ്കിലും അവർ തമ്മിൽ ഐക്യമില്ല. പാകിസ്താൻ മുൻ താരങ്ങളായ മുഹമ്മദ് യൂസഫ്, ഷാഹിദ് അഫ്രീദി എന്നിവർക്കൊപ്പമുള്ള ഒരു പരിപാടിയിൽ ഹർഭജൻ സിങ് പറഞ്ഞു.

നിലവിലെ ടീമിലെ താരങ്ങൾക്ക് അവരുടേതായ ദിവസങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന താരങ്ങളുണ്ട്. എന്നാൽ ഒരു ടൂർണമെന്റ് വിജയിക്കണമെങ്കിൽ മികച്ച ഏഴ്, എട്ട് താരങ്ങൾ ഉണ്ടാവണം. 2017 ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തി. ഫഖർ സമാൻ വലിയൊരു ഇന്നിം​ഗ്സ് കളിച്ചു. എന്നാൽ ഇന്ത്യയാണ് പാകിസ്താനേക്കാൾ മികച്ച ടീം. ഹർഭജൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കുന്ന മത്സരം ഏകപക്ഷീയമായിരിക്കുമെന്ന് ഹർഭജൻ പറഞ്ഞിരുന്നു. മാധ്യമങ്ങൾ ഉണ്ടാക്കിയ പോരാട്ടം മാത്രമാണുള്ളത്. മത്സരം ഏകപക്ഷീയമായി ഇന്ത്യ വിജയിക്കും. ഹർഭജൻ വ്യക്തമാക്കി. 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഏഴ് തവണയാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരം ഉണ്ടായത്. അഞ്ചിൽ ഇന്ത്യയ്ക്കും ഒന്നിൽ പാകിസ്താനും വിജയിച്ചു. ഒരു മത്സരത്തിൽ ഫലമുണ്ടായില്ല.

Content Highlights: Harbhajan says the lack of unity in the current Pakistan squad is disappointing

dot image
To advertise here,contact us
dot image