റ്റാറ്റാ ബൈ ബൈ! ബാബറിനെ പുറത്താക്കിയതിന് പിന്നാലെ ഹാർദിക്കിന്‍റെ സൈലിബ്രേഷന്‍ വൈറല്‍

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയതായിരുന്നു പാകിസ്താന്‍

dot image

ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്താന്‍ താരം ബാബര്‍ അസമിനെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് സെലിബ്രേഷന്‍ വൈറലാവുന്നു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയതായിരുന്നു പാകിസ്താന്‍. അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 23 റണ്‍സ് നേടിയ ബാബര്‍ അസമിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ആദ്യ ആശ്വാസം നല്‍കിയത്.

ബാബര്‍ അസം ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയായേക്കുമെന്ന് തോന്നിക്കവെയാണ് ഹാര്‍ദിക് മുന്‍ പാക് നായകനെ മടക്കി അയച്ചത്. പാകിസ്താന്‍ ഇന്നിങ്‌സിലെ ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ബാബറിന്റെ മടക്കം. റ്റാറ്റാ ബൈ ബൈ എന്ന് കൈകൊണ്ട് കാട്ടിയാണ് ഹാര്‍ദിക് ബാബറിന് യാത്രയയച്ചത്. പിന്നാലെ രണ്ടു കയ്യും ഉപയോഗിച്ച് 'പോകൂ' എന്ന അര്‍ഥത്തിലും ആക്ഷന്‍ കാണിച്ചു. ഇതോടെ വീഡിയോ വൈറലാവുകയും ചെയ്തു.

ഫഖര്‍ സമാന്റെ അഭാവത്തില്‍ ഇമാം ഉല്‍ ഹഖും ബാബര്‍ അസമും ചേര്‍ന്നാണ് ഇന്നിങ്സ് ഓപണ്‍ ചെയ്തത്. രണ്ട് പേരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം പാകിസ്താന് നല്‍കുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ 41 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ബാബര്‍ പുറത്തായതിന്റെ തൊട്ടടുത്ത ഓവറില്‍ ഇമാമിനെയും (10) പാകിസ്താന് നഷ്ടമായിരുന്നു.

Content highlights: Hardik Pandya's 'Bye Bye' send-off to Babar Azam after dismissal, Video Goes Viral

dot image
To advertise here,contact us
dot image