എജ്ജാതി ആറ്റിറ്റ്യൂഡ്! ഗില്ലിനെ പുറത്താക്കി അബ്രാറിന്റെ സെലിബ്രേഷന്‍, കോഹ്‌ലി നോട്ടമിട്ടെന്ന് സോഷ്യല്‍ മീഡിയ

46 റണ്‍സെടുത്ത ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു

dot image

പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപണര്‍ ശുഭ്മന്‍ ഗില്‍ പുറത്തായതിന് പിന്നാലെ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിന്റെ സെലിബ്രേഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രോഹിത് ശര്‍മയ്ക്ക് പിന്നാലെ പാകിസ്താന് രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് ഗില്‍ പുറത്താവുന്നത്. 52 പന്തില്‍ 46 റണ്‍സെടുത്ത ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

വണ്‍ഡൗണായി ക്രീസിലെത്തിയ വിരാട് കോഹ്‌ലിക്കൊപ്പം ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു ഗില്‍. ടീം സ്‌കോര്‍ 100 റണ്‍സ് കടത്തിയെങ്കിലും അര്‍ധ സെഞ്ച്വറി തികയ്ക്കുന്നതിന് മുന്‍പ് ഗില്ലിന് ക്രീസ് വിടേണ്ടിവന്നു. ഗില്ലിന്റെ വിക്കറ്റ് വീണതിന് പിന്നാലെ അബ്രാര്‍ അഹമ്മദ് ആറ്റിറ്റ്യൂഡില്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കുകയാണ് ചെയ്തത്.

താരത്തിന്റെ സെലിബ്രേഷന്‍ ഇന്ത്യന്‍ ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അബ്രാര്‍ ഗില്ലിനെ പറഞ്ഞയച്ച രീതി ഇത്തിരി കടന്നുപോയെന്നും ഗില്‍ ഡക്കിന് പുറത്തായതുപോലെയാണ് പാക് താരത്തിന്റെ ആഘോഷമെന്നുമാണ് ആരാധകര്‍ പറയുന്നത്.

ക്രീസില്‍ നില്‍ക്കുകയായിരുന്ന വിരാട് അബ്രാറിന്റെ സെലിബ്രേഷന്‍ നോക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗില്ലിനെ ട്രോളുന്നത് വിരാട് കോഹ്‌ലി നോട്ടമിട്ടിട്ടുണ്ടെന്നാണ് ആരാധകരുടെ വാദം.

Content highlights: Pakistan's Abrar Ahmed's Antics Slammed After 'Rude' Send-Off To Shubman Gill, Virat Kohli Responds

dot image
To advertise here,contact us
dot image