
ഏകദിന ഫോർമാറ്റിൽ 14,000 റണ്‍സ് പൂർത്തിയാക്കി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് താരത്തിന്റെ നേട്ടം. ഫോർമാറ്റിൽ 14,000 റണ്‍സ് ക്ലബിലെത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരമാണ് കോഹ്‌ലി.
1⃣4⃣0⃣0⃣0⃣ ODI RUNS for Virat Kohli 🫡🫡
— BCCI (@BCCI) February 23, 2025
And what better way to get to that extraordinary milestone 🤌✨
Live ▶️ https://t.co/llR6bWyvZN#TeamIndia | #PAKvIND | #ChampionsTrophy | @imVkohli pic.twitter.com/JKg0fbhElj
18,426 റണ്‍സുള്ള ഇതിഹാസ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലെ ഒന്നാമന്‍. 14,234 റണ്‍സുമായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയാണ് പട്ടികയില്‍ രണ്ടാമന്‍.
അതിവേഗം 14,000 റണ്‍സ് നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോര്‍ഡും ഇനി കോഹ്‌ലിയുടെ പേരിലാണ്. 287 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി മാന്ത്രിക സംഖ്യ പിന്നിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിങ്‌സുകളില്‍ നിന്ന് കൈവരിച്ച നേട്ടമാണ് 63 ഇന്നിങ്‌സുകള്‍ മുന്‍പ് കോലി മറികടന്നത്.
19 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡാണ് കോഹ്ലി ദുബായിയില്‍ മറികടന്നത്. സച്ചിന്‍ ഈ നേട്ടം കൈവരിക്കുന്നത് 2006 ല്‍ പാകിസ്താനെതിരെ തന്നെയാണ്. 378 ഇന്നിങ്സുകളില്‍ നിന്ന് 14,000 റണ്‍സ് നേടിയ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Content highlights: Virat Kohli breaks Sachin Tendulkar's record to become fastest to 14000 ODI runs