ഈ വിഷമഘട്ടവും വിരാട് അതിജീവിക്കും, പാക് പോരാട്ടത്തിനു മുമ്പ് പിന്തുണയുമായി റോബിൻ ഉത്തപ്പ രം​ഗത്ത്

'ചില ടെക്നിക്കൽ അഡ്ജസ്റ്റ്മെന്റുകൾ ചെയ്താൽ വിരാടിന് ഈ അവസ്ഥ മറികടക്കാൻ ഉറപ്പായും കഴിയും.'

dot image

പാക്കിസ്താനുമായി ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ പോരാടാനൊരുങ്ങുമ്പോൾ വിരാട് കോഹ്ലിയുടെ നിലവിലെ ഫോം ആയിരിക്കും ചർച്ചാവിഷയങ്ങളിൽ ഒന്ന്. റെഡ് ബോൾ ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് കാലമായി മികച്ച ഫോമിലല്ല താരം കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ദുർബലരായ ബം​ഗ്ലാദേശിനെതിരെയും അദ്ദേഹം റൺസ് കണ്ടെത്താൻ പാടുപെട്ടിരുന്നു. 38 പന്തിൽ 23 റൺസെടുക്കാനേ താരത്തിന് കഴിഞ്ഞിരുന്നുള്ളൂ. സ്പിന്നർ റിഷാദ് ഹൊസൈനിന്റെ പന്തിലായിരുന്നു കോഹ്ലി പുറത്തായത്. കഴിഞ്ഞ 6 ഇന്നിങ്സിലും സമാനമായ പന്തിലായിരുന്നു കോഹ്ലിയുടെ പവലിയനിലേക്കുള്ള മടക്കം.

ഇപ്പോൾ വിരാടിന് ഉപദേശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. വിരാട് ഈ വിഷമസന്ധിയും മറികടക്കുമെന്നാണ് ഉത്തപ്പ പറയുന്നത്. കൂടുതൽ പന്തുകളും മിഡിൽ ചെയ്ത് കളിക്കാനാണ് കോഹ്ലി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ചില ടെക്നിക്കൽ അഡ്ജസ്റ്റ്മെന്റുകൾ ചെയ്താൽ വിരാടിന് ഈ അവസ്ഥ മറികടക്കാൻ ഉറപ്പായും കഴിയും. പ്രത്യേകിച്ചും ബാറ്റിങ് പൊസിഷനിലെ മാറ്റമാണ് വേണ്ടത്. ഉത്തപ്പ പറയുന്നു.

ഇന്ത്യ- പാക് പോരാട്ടങ്ങളിൽ പലപ്പോഴും ഏറ്റവും മികച്ച ഫോമിൽ കളിച്ചിട്ടുള്ള ചരിത്രമുണ്ട് വിരാടിന്. ഇക്കുറിയും ലോകത്തിലെ ഏറ്റവും മികച്ച മോഡേൺ ഡേ ബാറ്റർ തന്റെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

content highlights: Robin Uthappa supports Virat Kohli

dot image
To advertise here,contact us
dot image