
ലോകക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങൾ. ക്രിക്കറ്റിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്ന പോരാട്ടങ്ങൾ എക്കാലത്തും ആരാധകർക്ക് ആവേശമാണ്. ഇന്ത്യ-പാക് പോരാട്ടത്തിന്റെ ഫാൻ ബേസ് ഒന്നുകൂടി ഉറപ്പിക്കുന്ന ഏറ്റവും പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ചാംപ്യൻസ് ട്രോഫിയിൽ ഞായറാഴ്ച നടന്ന ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ജിയോ ഹോട്ട് സ്റ്റാറിലൂടെ ലൈവായി കണ്ടത് 60.2 കോടി ആളുകളാണെന്നാണ് ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകൾ. ലൈവ് സ്ട്രീമിങ്ങിൽ സർവകാല റെക്കോര്‍ഡാണ് ഇന്നലെ പിറന്നത്.
JioHotstar gathered 602M commutative views for India Vs Pakistan. 🤯
— Mufaddal Vohra (@mufaddal_vohra) February 24, 2025
- The craze for cricket remains unmatchable! pic.twitter.com/LJf8DimJnv
ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യം പന്തെറിഞ്ഞത്. ഈ ഓവര്‍ അവസാനിക്കുമ്പോള്‍ ജിയോ ഹോട്ട് സ്റ്റാർ വ്യൂവര്‍ഷിപ്പ് 6.8 കോടിയിലെത്തിയിരുന്നു. പാക് ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ വ്യൂവര്‍ഷിപ്പ് 32.1 കോടിയിലെത്തിയിരുന്നു.
ഇന്ത്യ ചെയ്‌സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാഴ്ച എണ്ണം 33.8 കോടിയില്‍ എത്തി. ഇന്ത്യ വിജയത്തിന്റെ വക്കില്‍ എത്തി നില്‍ക്കെ വ്യൂവര്‍ഷിപ്പ് 36.2 കോടിയിലേക്ക് ഉയരുകയും ചെയ്തു. മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
Content Highlights: JioHotstar gathered 602M commutative views for India Vs Pakistan