
പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി പാക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍. കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തില്‍ ആറ് വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയോട് പരാജയം വഴങ്ങിയത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പാകിസ്താന്റെ പരാജയത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഇന്ത്യന്‍ താരത്തിന്റെ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റന്‍ സംസാരിച്ചത്.
Mohammad Rizwan said, "I'm totally impressed with Virat Kohli's ethics. I'll praise his fitness and efforts, people say he's out of form, but tonight he did it effortlessly". (Sahil Malhotra). pic.twitter.com/HVbUnJ5pDK
— Mufaddal Vohra (@mufaddal_vohra) February 23, 2025
'ആദ്യം നമുക്ക് വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കാം. അദ്ദേഹത്തിന്റെ കഠിനാധ്വാനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കോഹ്‌ലി ഫോമില്‍ അല്ലെന്നു ലോകം മുഴുവന്‍ പറയുന്നു. എന്നാല്‍ ഇത്രയും വലിയൊരു പോരാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം കോഹ്ലി റണ്‍സ് കണ്ടെത്തി. അദ്ദേഹത്തിന്റെ ഫിറ്റ്നെസും പ്രവര്‍ത്തന രീതിയും തീര്‍ച്ചയായും പ്രശംസനീയമാണ്. കോഹ്ലിയെ പുറത്താക്കാന്‍ ആവുന്നതെല്ലാം ഞങ്ങള്‍ ചെയ്‌തെങ്കിലും അതിന് സാധിക്കാതെ പോയി', റിസ്വാന്‍ പറഞ്ഞു.
അതേസമയം ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത് സെമി ബെര്‍ത്ത് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടക്കുകയായിരുന്നു. ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ നിര്‍ണായകമായത് കോഹ്ലി പുറത്താകാതെ നേടിയ സെഞ്ച്വറിയാണ്. 111 പന്തില്‍ പുറത്താകാതെ ഏഴ് ബൗണ്ടറി സഹിതം 100 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. 43ാം ഓവറില്‍ ബൗണ്ടറിയടിച്ചാണ് കോഹ്ലി മൂന്നക്കം തികച്ചതും ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും.
Content Highlights: "Let's Talk About Virat Kohli": Mohammad Rizwan's Press Conference Act For India Star Stumps All