
പാകിസ്താനെതിരെ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ധു. കോഹ്‌ലി ഇനിയും 2-3 വർഷം കൂടി കളിക്കുമെന്നും ഒരുപക്ഷേ 10-15 സെഞ്ച്വറികൾ കൂടി നേടുമെന്നും അദ്ദേഹം പ്രവചിച്ചു. പാകിസ്താനെതിരെ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ കോഹ്‌ലി 111 പന്തുകളിൽ നിന്ന് 90.09 സ്ട്രൈക്ക് റേറ്റിൽ 100 റൺസ് നേടി. ഏഴു ഫോറുകൾ അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്.
'വിരാട് ഉറപ്പായും രണ്ടുമൂന്ന് വർഷത്തേക്ക് കൂടി ഇന്ത്യൻ ടീമിൽ തുടരും, അതിനുള്ള കഴിവ് താരത്തിനുണ്ട്, പ്രതികൂല ഘട്ടത്തിൽ നിന്ന് അയാൾ എങ്ങനെ ഉയർത്തെഴുന്നേൽക്കുന്നതെന്ന് നോക്കുക, യുവ താരങ്ങൾക്ക് മാതൃകയാകാൻ അയാൾ ഇവിടെ വേണം. ചുരുങ്ങിയത് 10 - 15 സെഞ്ച്വറികൾ കൂടി അയാളുടെ ബാറ്റിൽ നിന്നും ഇന്ത്യയ്ക്കായി പിറക്കും, നമുക്ക് കാത്തിരിക്കാം, സിദ്ധു കൂട്ടിച്ചേർത്തു.
പാകിസ്താന്റെ 241 റൺസ് പിന്തുടരുന്നതിൽ വിരാടിന്റെ ഇന്നിങ്‌സ് നിർണായകമായിരുന്നു. ഇത് കോഹ്‌ലിയുടെ ആദ്യ ചാംപ്യൻസ് ട്രോഫി സെഞ്ച്വറിയും ഐസിസി ഏകദിന ടൂർണമെന്റുകളിൽ ആറാമത്തെ സെഞ്ച്വറിയും ആയിരുന്നു. താരത്തിന്റെ അകെ മൊത്തം 51-ാം ഏകദിന സെഞ്ച്വറിയും 82-ാം അന്താരാഷ്ട്ര സെഞ്ച്വറിയും കൂടിയാണ് ഇത്.
Content Highlights: Navjot Singh Sidhu on virat kohli perfomance vs pakistan