'രോഹിത്തിലേക്കും സൂര്യയിലേക്കുമല്ല, ബാറ്റ് ചൂണ്ടിയത് തന്നിലേക്ക്'; കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ

കളി കാണാൻ ടിക്കെറ്റെടുത്ത് തന്നതും കോഹ്‌ലിയെന്ന് ബാല്യകാല പരിശീലകൻ

dot image

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഐസിസി ടൂർണമെന്റിൽ തങ്ങളുടെ മേധാവിത്വം ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുകയാണ്. അതുപോലെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് താൻ എന്ന് വിരാട് കോഹ്‌ലിയും പ്രഖ്യാപിച്ചു കഴിഞ്ഞു. 111 പന്തിൽ നിന്ന് പുറത്താകാതെ ഏഴു്ഫോറുകൾ അടക്കം താരം 100 റൺസ് നേടി. താരത്തിന്റെ 51-ാം ഏകദിന സെഞ്ച്വറിയും 82-ാം അന്താരാഷ്ട്ര സെഞ്ച്വറിയുമായിരുന്നു ഇത്.

ഒരു ബൗണ്ടറിയിലൂടെ അദ്ദേഹം വിജയം ഉറപ്പിച്ചു, ഹെൽമെറ്റ് ഊരിമാറ്റി, ആകാശത്തേക്ക് നോക്കി, തുടർന്ന് സ്റ്റാൻഡുകളിലേക്ക് ശാന്തമായ ഒരു ആംഗ്യം നല്‍കി. കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ ആ ആംഗ്യം തനിക്ക് നേരെയായിരുന്നുവെന്ന് വെളിപ്പെടുത്തി. കോഹ്‌ലി തന്ന ടിക്കറ്റുകൾ ഉപയോഗിച്ചാണ് ശിഷ്യന്റെ കളി കാണാൻ ദുബായിലേക്ക് പോയതായും ഇന്ത്യൻ താരത്തിന്റെ അതേ ഹോട്ടലിൽ താമസിച്ചിരുന്നതായും ശർമ വെളിപ്പെടുത്തി.

'എനിക്ക് ടിക്കറ്റ് തന്നത് അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തിന്റെ ഹോട്ടലിലാണ് താമസിക്കുന്നത്. ഞാൻ അവിടെ ഇരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം. അത്തരമൊരു കുട്ടിയെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ പരിശീലകനാണെങ്കിൽ, ഇതിനേക്കാൾ അഭിമാനകരമായ മറ്റൊന്നുമില്ല," ശർമ്മ അഭിമാനത്തോടെ പറഞ്ഞു.

സമീപകാലത്തായി ഉയര്‍ന്ന വിമർശനങ്ങളിലും അദ്ദേഹം കോഹ്‌ലിയെ ന്യായീകരിച്ചു, 'അദ്ദേഹവും ഒരു മനുഷ്യനാണെന്ന് ആളുകൾ തിരിച്ചറിയേണ്ടതുണ്ട്. ചിലപ്പോൾ അദ്ദേഹത്തിന്റെ ഫോമിൽ ചാഞ്ചാട്ടമുണ്ടാകും. ചിലപ്പോൾ അദ്ദേഹത്തിന് നല്ല പന്ത് ലഭിക്കും. പക്ഷേ ക്ലാസ് സ്ഥിരമാണ്, അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ്' ശർമ കൂട്ടിച്ചേർത്തു.

കോഹ്‌ലി ബാറ്റുയർത്തിയത് ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് നേരെയാണെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ട ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവിനോടായിരുന്നു കോഹ്ലിയുടെ ആംഗ്യമെന്നും വ്യാഖ്യാനമുണ്ടായി. ഇതിനെയെല്ലാം തിരുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശര്‍മയുടെ വാക്കുകള്‍.

Content Highlights:virat kolhi eraly coach rajkumar sharma on celebration

dot image
To advertise here,contact us
dot image